രവി ശാസ്ത്രിക്ക് കുത്തുമായി വീരു,എന്തുകൊണ്ട് ഇന്ത്യന്‍ കോച്ച് ആയില്ല, ചോദ്യത്തിന് ഉത്തരം വീരു സ്‌റ്റൈലില്‍ തന്നെ, അത് ഇങ്ങനെയൊക്കെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകുവാന്‍ അപേക്ഷ കൊടുത്ത വ്യക്തിയായിരുന്നു വീരേന്ദ്ര സേവാഗ്. രവിശാസ്ത്രിയെ ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി തിരഞ്ഞെടുത്തെങ്കിലും. കോച്ച് പദവിയിലേക്കുള്ള ഹോട്ട് ഫേവറേറ്റ് ആയിരുന്നു സേവാഗ് എന്നതില്‍ സംശയമില്ല. സേവാഗ് സമര്‍പ്പിച്ച ഒറ്റവരി അപേക്ഷ പോലും ശ്രദ്ധേയമായിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി തെറ്റി കോച്ച് പദവി ഉപേക്ഷിച്ച അനില്‍ കുംബ്ലെയ്ക്ക് പകരം രവിശാസ്ത്രിയെയാണ് തിരഞ്ഞെടുത്തത്. തനിക്ക് ഈ പദവിയിലേക്ക് താല്‍പ്പര്യമില്ലെന്നും ബിസിസിഐ നിര്‍ദേശ പ്രകാരമാണ് അപേക്ഷ നല്‍കിയത് എന്നുമാണ് സേവാഗ് പറയുന്നത്.
ഇന്ത്യടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് താന്‍ കോച്ച് പദവിയിലേക്ക് അപേക്ഷിക്കാനുള്ള കാരണം അറിയിച്ചത്. ബിസിസിഐ സെക്രട്ടറി അമിതാബ് ചൌദരിയും. എംവി ശ്രീധറുമാണ് തന്നോട് കോച്ചാകുവാനുള്ള അപേക്ഷ നല്‍കാന്‍ പറഞ്ഞതെന്ന് സേവാഗ് പറയുന്നു.

രവിശാസ്ത്രിയോട് ഇംഗ്ലണ്ടില്‍ ചോദിച്ചപ്പോള്‍ ഇനിയും തെറ്റ് ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പറഞ്ഞതെന്നും സേവാഗ് പറയുന്നു.
ശാസ്ത്രി അപേക്ഷിക്കും എന്ന് അറിഞ്ഞിരുന്നാല്‍ ആ വഴിക്കേ ഞാന്‍ പോകില്ലായിരുന്നുവെന്ന് സേവാഗ് പറയുന്നു. എന്തുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേക സെറ്റിംഗ് ഒന്നും ഇല്ലാത്തതിനാല്‍ എന്നാണ് സേവാഗിന്‍റെ മറുപടി.

Related posts