ര​ജ​നി​ക്കൊ​പ്പം രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​ർ: ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: ര​ജ​നി​കാ​ന്ത് രാ​ഷ്ട്രി​യ​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. സി​നി​മ മേ​ഖ​ല​യി​ൽ ത​ങ്ങ​ൾ എ​തി​രാ​ളി​ക​ളാ​ണെ​ങ്കി​ലും പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​ര​സ്പ​രം ച​ർ​ച്ച​ചെ​യ്യാ​റു​ണ്ടെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം മാ​റു​ക​യാ​ണ്. ആ ​മാ​റ്റ​ത്തി​ൽ താ​നും ഭാ​ഗ​മാ​കും. എ​ന്നാ​ൽ അ​തി​വേ​ഗ​ത്തി​ലു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ലി ചെ​യ്യാ​ത്തെ​വ​ർ​ക്ക് കൂ​ലി​യി​ല്ല എ​ന്ന​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ത് ബാ​ധ​കം. അ​ത് പാ​ടി​ല്ല, പ​ണി​യെ​ടു​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വേ​ത​നം ന​ൽ​ക​രു​ത്-​ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts