സെല്‍ഫി ചതിച്ചു! ക്ഷേത്രത്തിനു മുകളില്‍ സെല്‍ഫി എടുക്കുന്നതിനിടെ വീണ് വിദേശി മരിച്ചു; ഭാര്യ ഹിലാരിക്കൊപ്പം ഒരു വര്‍ഷത്തെ ലോക സഞ്ചാരത്തിന് ഇറങ്ങിയതായിരുന്നു റോജര്‍

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ക്ഷേ​ത്ര​ത്തി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ നി​ല​തെ​റ്റി​വീ​ണ് വി​ദേ​ശ സ​ഞ്ചാ​രി മ​രി​ച്ചു. ബ്രി​ട്ടി​ഷ് പൗ​ര​നാ​യ റോ​ജ​ർ എ​സ്. ബ​റി (58) ആ​ണു മ​രി​ച്ച​ത്. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ ഓ​ർ​ച്ച ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

20 അ​ടി ഉ​യ​ര​ത്തി​ൽ ക​യ​റി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കാ​ൽ തെ​റ്റി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ടു മ​രി​ച്ചു. ഭാ​ര്യ ഹി​ലാ​രി​ക്കൊ​പ്പം ഒ​രു വ​ർ​ഷ​ത്തെ ലോ​ക സ​ഞ്ചാ​ര​ത്തി​ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു റോ​ജ​ർ.

Related posts