സെ​ൽ​ഫി​യി​ൽ കുടുങ്ങി..! വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവൻ അടിച്ചുമാറ്റിയ വിരുതൻ പിടിയിൽ ; സൽക്കാരത്തിൽ പങ്കെടുത്ത പെൺകുട്ടി എടുത്ത സെൽഫിയാണ് കുടുക്കിയത്

കോ​ഴി​ക്കോ​ട്: ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​യു​ടെ 80 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​വും50,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് വ​ല​യി​ലാ​ക്കി​യി​രു​ന്നു. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കാ​സിം എ​ന്ന​യാ​ളു​ടെ മ​ക​ൻ മ​ഹ​സ്സൂ​സ് ഹെ​ൻ​കോ​ക്ക്(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി കൊ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ ഗ​ൾ​ഫി​ൽ നി​ന്നും വ​ന്നി​ട്ട് കു​റ​ച്ചു​ദി​വ​സ​ങ്ങ​ളെ ആ​യി​ട്ടു​ള്ളു. പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഫോ​ട്ടോ മോ​ഷ​ണം ന​ട​ന്ന അ​ന്നു​ത​ന്നെ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.​ഇ​യാ​ൾ ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി.​വി​വാഹ​സ​ൽ​ക്കാ​രം ന​ട​ന്ന ഓ​ഡി​റ്റോ​റ​യ​ത്തി​ൽ സി​സി​ടി​വി ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് ഒ​രു പെ​ണ്‍​കു​ട്ടി എ​ടു​ത്ത സെ​ൽ​ഫി​യി​ൽ ഇ​യാ​ളു​ടെ ഫോ​ട്ടോ പ​രി​ഞ്ഞി​രു​ന്നു. ഇ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ തു​ന്പാ​യ​ത്.

ഈ ​പെ​ണ്‍​കു​ട്ടി​ത​ന്നെ​യാ​ണ് ഒ​രാ​ൾ ബാ​ഗു​മാ​യി പു​റ​ത്തേ​ക്ക് പൊ​കു​ന്ന​തു ക​ണ്ടു​വെ​ന്ന് മൊ​ഴി ന​ൽ​കി​യ​ത്. പ​ന്നി​യ​ങ്ക​ര സു​മം​ഗ​ലി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ര​ണ്ടു​ദി​വ​സം മു​ൻ​പ്് രാ​ത്രി 8.45നാ​യി​രു​ന്നു സം​ഭ​വം. ത​ങ്ങ​ൾ​സ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന പൊ​ന്ന​ന്പ​ത്ത് ജി​നാ​ൻ എ​ന്ന യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ആ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ അ​വി​ടെ സൂ​ക്ഷി​ക്കാ​തെ വി​വാ​ഹം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മ​റ്റൊ​രു ക​സേ​ര​യി​ലേ​ക്ക് മാ​റി ഇ​രു​ന്ന​പ്പോ​ൾ അ​ഞ്ജാ​ത​ൻ ആ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ത​ന്നെ ഹാ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ച​ട​ങ്ങി​ലെ വീ​ഡി​യോ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തു പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ക​റു​ത്ത ഷ​ർ​ട്ടി ആ​ൾ യു​വ​തി​യെ നി​ര​ന്ത​രം ന​രീ​ക്ഷി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ബാ​ഗു​മാ​യി പോ​കു​ന്ന​ത് ക​ണ്ട​താ​യി വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റൊ​രു യു​വ​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts