എങ്കിലും എന്റെ ഓട്ടോക്കാര നീ എന്നെ പറ്റിച്ചല്ലോ! ഒരു സീരിയല്‍ നടിയുടെ വിലാപത്തിനു പിന്നിലെ രസക്കഥ

megha-chakrabortyസീരിയല്‍ നടിമാര്‍ പൊതുവേ മണ്ടികളാണെന്നൊരു ചൊല്ലുണ്ട്. നാം ഒരുപാട് കണ്ടിട്ടുമുണ്ട് ഇത്തരം മണ്ടത്തരങ്ങള്‍ വിളമ്പുന്ന നടിമാരെ. എന്നാല്‍, മേഘ ചക്രവര്‍ത്തിയെന്ന നടിക്ക് കിട്ടിയ പണി കുറച്ചുകൂടിപ്പോയി. ബംഗാളി സീരിയലുകളിലെ സൂപ്പര്‍താരമാണ് മേഘ. ഒരു സീരിയല്‍ ചിത്രീകരണത്തിനുശേഷം ഓട്ടോയിലാണ് അവര്‍ വീട്ടിലേക്ക് തിരിച്ചത്. വീട്ടുമുറ്റത്തെത്തി ഓട്ടോക്കൂലി കൊടുത്തു. കുറച്ചു കനമുള്ള തുകയായിരുന്നു കൊടുത്തതിനാല്‍ (500 രൂപ) ഡ്രൈവര്‍ തിരികെ നല്കിയതില്‍ ഒരു നൂറു രൂപയും ഉണ്ടായിരന്നു.

പൈസയും വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവരറിയുന്നത്. കിട്ടിയിരിക്കുന്നത് കള്ളനോട്ടിനെ പോലും നാണിപ്പിക്കുന്ന നോട്ട്! അതും സ്കൂള്‍ കുട്ടികള്‍ കളിക്കാന്‍ വാങ്ങുന്ന പേപ്പര്‍ നോട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എഴുതിയിരിക്കുന്നത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയെന്നും. സംഭവം നടി തന്നെയാണ് ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിച്ചത്.

Related posts