ചെക്ക് തട്ടിപ്പ് കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍; നടിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയത് ലക്ഷങ്ങള്‍

ചെന്നൈയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ സീരിയല്‍ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. അനിഷ എന്നറിയപ്പെടുന്ന പൂര്‍ണിമയാണ് അറസ്റ്റിലായത്. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ചേര്‍ന്നു കെകെ നഗറിലുള്ള പ്രശാന്ത് കുമാറിനെ പറ്റിച്ചുവെന്ന കേസിലാണ് നടിയെയും ശക്തിമുരുകന്റെ സഹോദരനെയും അറസ്റ്റ് ചെയ്തത്. ശക്തിമുരുകന്‍ ഒളിവിലാണ്.

ഭര്‍ത്താവ് ശക്തിമുരുകനും നടിയും ചേര്‍ന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌കൈ എക്യൂപ്മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിന്റെ കമ്പനിയില്‍നിന്നു 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ ഇവര്‍ വാങ്ങി. പണം നല്‍കാന്‍ പറഞ്ഞിരുന്ന അവധികള്‍ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവന്നു.

തുടര്‍ന്നു നല്‍കാനുള്ള പണത്തിന് ദമ്പതികള്‍ ചെക്ക് നല്‍കി. അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്നു ചെക്ക് മടങ്ങി. ശക്തിമുരുകന്റെ സഹോദരനും തട്ടിപ്പില്‍ പങ്കെടുത്തതിനാലാണ് ഇയാളെയും അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു.

Related posts