മാഡ്രിഡ്: സെറീന വില്യംസ് മാഡ്രിഡ് ഓപ്പണിൽനിന്നും പിൻമാറി. മത്സരങ്ങൾക്കായി തയാറെടുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സെറീന പറഞ്ഞു. മകൾക്ക് ജന്മം നൽകിയ ശേഷം പങ്കെടുത്ത ടൂർണമെന്റുകളിൽ സെറീന പരാജയമായിരുന്നു.
ഇന്ത്യൻ വെൽസിലും മയാമി ഓപ്പണിലും സെറീന പരാജയപ്പെട്ടു. സെറീന രണ്ടു തവണ മാഡ്രിഡ് ഓപ്പൺ നേടിയിരുന്നു.