രണ്ട് മോഡലുകളെ കാട്ടി ചോദിച്ചത് അറുപതിനായിരം രൂപ; കസ്റ്റമർ തനിപോലീസായി; ന​ടി ആ​ര​തി മി​ത്ത​ലി​ൽ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിൽ


മും​ബൈ: സെ​ക്സ് റാ​ക്ക​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ആ​ര​തി മി​ത്ത​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ഗോ​രേ​ഗാ​വ് മേ​ഖ​ല​യി​ൽ സെ​ക്സ് റാ​ക്ക​റ്റ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

ദി​ൻ​ദോ​ഷി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് സു​താ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ക​സ്റ്റ​മ​റെ​ന്ന വ്യാ​ജേ​ന ആ​ര​തി മി​ത്ത​ലി​നെ സ​മീ​പി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ ഫോ​ട്ടോ ആ​ര​തി ഫോ​ണി​ൽ അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്കാ​യി 60,000 രൂ​പ​യും ആ​വ​ശ്യ​പ്പെ​ട്ടു.പോ​ലീ​സ് ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച ര​ണ്ട് ഡ​മ്മി ക​സ്റ്റ​മ​ർ​മാ​ർ​ക്കു മു​ന്നി​ൽ ര​ണ്ടു മോ​ഡ​ലു​ക​ളു​മാ​യി ആ​ര​തി മി​ത്ത​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി എ​ന്ന​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ആ​ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ​ന്വേ​ഷ​ണം മും​ബൈ ക്രൈം ​ബ്രാ​ഞ്ച് യൂ​ണി​റ്റ് 11 ന് ​ന​ൽ​കി.

ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ആ​ര​തി മും​ബൈ​യി​ൽ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്. സോ​ഷ്യ​ൽ മി​ഡി​യ​യി​ലും മ​റ്റും ഒ​രു ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സാ​ണ് ആ​ര​തി​ക്കു​ള്ള​ത്.

Related posts

Leave a Comment