റോട്ടര്‍ഡാമില്‍ ശ്രദ്ധാകേന്ദ്രമായി സെക്‌സി ദുര്‍ഗ

Sexy_durga01

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമായ സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വന്‍ സ്വീകാര്യത. ആരേയും മോഹിപ്പിക്കുന്ന ഹിവോര്‍ ടൈഗര്‍ പുരസ്ക്കാരമാണ് റോട്ടര്‍ഡാം മേളയില്‍ സെക്‌സി ദുര്‍ഗ സ്വന്തമാക്കിയത്. ലോകമെനാടുമുള്ള യുവകലാകാരന്മാരിന്‍ നിന്നു എട്ടുപേരെ തെരഞ്ഞെടുത്ത് അതില്‍ ഒരാള്‍ക്കാണ് പുരസ്കാരം സമ്മാനിക്കുക.

1995ല്‍ അവതരിപ്പിച്ച പുരസ്ക്കാരം ഏറ്റവും അര്‍ഥവത്തായ കലാസൃഷ്ടികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയാണ് സനല്‍കുമാര്‍. കേരളത്തിലെ സ്വതന്ത്ര സിനിമകള്‍ക്കുള്ള പ്രചോദനമാണ് തനിക്കു കിട്ടിയ അവാര്‍ഡെന്നാണ് സനല്‍ പറയുന്നത്. കണ്ണന്‍ നായരും രാജ്ശ്രീ ദേശ്പാണ്ഡെയുമാണ് സെക്‌സി ദുര്‍ഗയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Related posts