കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല! ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച് എ​സ്എ​ഫ്ഐ

കണ്ണൂർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം.

കൃ​ഷ്ണ​മേ​നോ​ന്‍ വ​നി​താ കോ​ള​ജി​ല്‍ വി​ജ​യി​ച്ച എസ്എഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ കോ​ള​ജി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളും എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും കൂ​ട്ട​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്.

ജി​ല്ല​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് ക​ള​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​പ്പോ​ഴും നി​ല​നി​ക്കു​ന്നു​ണ്ട്,

വി​വാ​ഹ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 20 പേ​ർ മാ​ത്ര​മാ​ണ്, നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ജ​യാ​ഘോ​ഷം.

Related posts

Leave a Comment