നാദാപുരം: വിവാഹത്തിന് മൂന്ന് ദിവസം മുന്പ് പ്രതിശ്രുത വരനെ കാണാതായെന്നു പരാതി. നാദാപുരം സ്വദേശി വാഴയിൽ റഫ്നാസ് (26)നെയാണ് കാണാതായത്. ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകി. ഇന്നായിരുന്നു വിവാഹദിനം.
വിദേശത്ത് നിന്നെത്തുന്ന സുഹൃത്തിനെ കൂട്ടി കൊണ്ട് വരാനായി വിമാനത്താവളത്തിൽ പോകുന്നെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് പോയതെന്ന് പരാതിയിൽ പറയുന്നു. സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിൽ ഏറണാകുളത്ത് ഇയാളുടെ മൊബൈൽ ഫോണ് ലൊക്കേഷൻ കണ്ടെത്തി. അന്വേഷണം ഏറണാകുളത്തേക്ക് വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.