മകനെ ഒന്നുകാണാൻ ഷാരൂഖ് മ​ന്ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി; കുടിക്കാഴ്ച മിനിറ്റുകൾ മാത്രം; മകന്‍റെ അറസ്റ്റിനെ തുടർന്ന് വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഷാരൂഖ്

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ക​ൻ ആ​ര്യ​ൻ ഖാ​നെ കാ​ണാ​ൻ ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ൻ എ​ത്തി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഷാ​രൂ​ഖ് ജ​യി​ലി​ലെ​ത്തി​യ​ത്. ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹം ഇ​വി​ടെ​നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തു.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ്.

ഇ​തി​നി​ടെ, ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന മും​ബൈ​യി​ലെ പ്ര​ത്യേ​ക​കോ​ട​തി ആ​ര്യ​ന് ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ.

ആ​ര്യ​ൻ ഖാ​ന്‍റെ സു​ഹൃ​ത്ത് അ​ർ​ബാ​സ് മ​ർ​ച്ച​ന്‍റ്, ഫാ​ഷ​ൻ മോ​ഡ​ൽ മു​ൺ മു​ൺ ധ​മാ​ച്ചേ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യും വി​ചാ​ര​ണ​ക്കോ​ട​തി നി​രാ​ക​രി​ച്ചി​രു​ന്നു.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണു ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ആ​ര്യ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഷാ​രൂ​ഖ് മ​ന്ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല.

Related posts

Leave a Comment