ഷൈ​ജു​വി​ന്‍റെ അ​പൂ​ര്‍​വ​ശേ​ഖ​ര​ത്തി​ല്‍ “പ​ണി പാ​ളി​യ’ ഡോ​ള​റും

കൊ​ച്ചി: ഇ​ന്ത്യ​ന്‍ രൂ​പ​യി​ല്‍ മാ​ത്ര​മ​ല്ല, ക​റ​ന്‍​സി ഏ​താ​യാ​ലും അ​ച്ച​ടി​യി​ല്‍ പി​ഴ​ച്ചാ​ല്‍ ഷൈ​ജു കു​ടി​യി​രി​പ്പി​ല്‍ അ​ത​ങ്ങെ​ടു​ക്കും. നി​ര്‍​മാ​ണ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ന്ന ക​റ​ന്‍​സി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ദേ​ഹ​ത്തി​ന്റെ അ​പൂ​ര്‍​വ​ശേ​ഖ​ര​ത്തി​ലേ​ക്ക് ഇ​നി തെ​റ്റു പ​റ്റി​യ അ​മേ​രി​ക്ക​ന്‍ ഡോ​ള​റും. ഒ​രു ഡോ​ള​റി​ന്‍റെ നാ​ലു ക​റ​ന്‍​സി​ക​ള്‍ ഒ​രു​മി​ച്ചു​ചേ​ര്‍​ന്ന നി​ല​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ എ​റ​ര്‍ ക​റ​ന്‍​സി ഷീ​റ്റാ​ണു ഷൈ​ജു സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​വ​ര്‍​ഷം അ​ച്ച​ടി​ച്ച ഡോ​ള​ര്‍ ക​റ​ന്‍​സി​യി​ലാ​ണു തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​റ​ന്‍​സി​ക​ള​ട​ങ്ങി​യ വ​ലി​യൊ​രു ക​റ​ന്‍​സി ഷീ​റ്റി​ല്‍ നി​ന്നും യ​ന്ത്ര​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​രോ നോ​ട്ടും മു​റി​ച്ചെ​ടു​ക്കു​ക​യാ​ണു പ​തി​വ്.

എ​ന്നാ​ല്‍ ഇ​പ്ര​കാ​രം മു​റി​ച്ച​പ്പോ​ള്‍ നാ​ല് ക​റ​ന്‍​സി​ക​ള്‍ ഒ​രു​മി​ച്ച് ചേ​ര്‍​ന്ന നി​ല​യി​ല്‍ ഒ​രു ഷീ​റ്റാ​യി പു​റ​ത്തി​റ​ങ്ങി. മും​ബൈ​യി​ലെ വി​ദേ​ശ ക​റ​ന്‍​സി വി​നി​മ​യ കേ​ന്ദ്ര​ത്തി​ലാ​ണ് നോ​ട്ട് ആ​ദ്യ​മെ​ത്തു​ന്ന​ത്. അ​വി​ടെ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​യാ​ളി​യാ​ണ് ഈ ​അ​പൂ​ര്‍​വ ക​റ​ന്‍​സി ഷൈ​ജു​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. തു​ല്യ​മാ​യ ക​റ​ന്‍​സി കൊ​ടു​ത്താ​ണ് അ​പൂ​ര്‍​വ ക​റ​ന്‍​സി ഷീ​റ്റ് ഷൈ​ജു ത​ന്‍റെ ശേ​ഖ​ര​ത്തി​ലെ​ത്തി​ച്ച​ത്.

അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ പി​ആ​ര്‍​ഒ ആ​ന്‍​ഡ് മീ​ഡി​യ റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റാ​ണു ഷൈ​ജു കു​ടി​യി​രി​പ്പി​ല്‍. 25 വ​ര്‍​ഷ​മാ​യി അ​പൂ​ര്‍​വ ക​റ​ന്‍​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന ഇ​ദേ​ഹം കേ​ര​ള ന്യു​മി​സ്മാ​റ്റി​ക്‌​സ് സൊ​സൈ​റ്റി ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ന്യു​മി​സ്മാ​റ്റി​ക്‌​സ് ക്ല​ബു​ക​ളി​ല്‍ അം​ഗ​ത്വ​മു​ള്ള അ​റി​യ​പ്പെ​ടു​ന്ന ന്യു​മി​സ്മാ​റ്റി​സ്റ്റാ​ണ്.

Related posts

Leave a Comment