സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഇ​ട​പെ​ട​ൽ! ഷാ​ജ് കി​ര​ണ്‍ മൊ​ബൈ​ൽ രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന് സം​ശ​യം

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദൂ​ത​നെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് ആ​രോ​പി​ച്ച ഷാ​ജ് കി​ര​ണ്‍ നി​ർ​ണാ​യ​ക​മാ​യ മൊ​ബൈ​ൽ രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചെ​ന്നു സം​ശ​യം.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (​ഇ​ഡി) ഫോ​ണും മൊ​ബൈ​ൽ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ അ​ത് കൈ​മാ​റി​യി​ട്ടി​ല്ല.

ക്രൈം​ബ്രാ​ഞ്ചി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ൾ ഇ​ഡി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഫോ​ണും രേ​ഖ​ക​ളും പോ​ലീ​സ് കൈ​പ്പ​റ്റി​യ​തി​നു​ള്ള ര​സീ​തു​ക​ൾ ഷാ​ജ് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ഒ​ത്തു തീ​ർ​പ്പാ​ക്കാ​നെ​ന്ന രീ​തി​യി​ൽ സ്വ​പ്ന​യു​മാ​യി ഷാ​ജ് ന​ട​ത്തി​യ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

ഇ​ത് ഫോ​ണ്‍ രേ​ഖ​ക​ൾ ന​ശി​പ്പി​ക്കാ​നാ​ണെ​ന്നും ഇ​ഡി സം​ശ​യി​ക്കു​ന്നു​ണ്ട്. ഷാ​ജി​നെ പോ​ലീ​സ് മാ​പ്പു​സാ​ക്ഷി​യാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും അ​റി​യു​ന്നു.

Related posts

Leave a Comment