ഷാജുവിനെതിരെ ജോളിയുടെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍! ഷാ​ജു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന; ത​ട​യാ​ൻ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം സ്വ​ദേ​ശി പൊ​ന്നാ​മ​റ്റ​ത്തി​ൽ ഷാ​ജു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘം മൂ​ന്നു ത​വ​ണ​ക​ളാ​യി ഷാ​ജു​വി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഷാ​ജു​വി​നെ​തി​രെ ജോ​ളി​യും മ​റ്റും ചി​ല നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​താ​യ വി​വ​ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ അ​റ​സ്റ്റി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഷാ​ജു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മം ന​ട​ത്തു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ഷാ​ജു അ​ഭി​ഭാ​ഷ​ക​നെ ബ​ന്ധ​പ്പെ​ട്ട​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച റോ​ജോ​യു​ടേ​യും സ​ഹോ​ദ​രി റ​ഞ്ചി​യു​ടേ​യും ജോ​ളി​യു​ടെ മ​ക്ക​ളു​ടേ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​ന്നും ഇ​വ​രി​ല്‍ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഷാ​ജു​വി​നെ​തി​രേ ഇ​വ​രും മൊ​ഴി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തു മു​ൻ​കൂ​ട്ടി​ക​ണ്ട് മു​ൻ​കൂ​ർ ജാ​മ്യം ത​ട​യാ​ൻ പോ​ലീ​സ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും അ​റി​യു​ന്നു.

Related posts