ഷ​ർ​ട്ടി​ടാ​ത്ത പോ​സ്റ്റ​ർ വൈ​റ​ൽ! മോ​ഹ​ന്‍​ലാ​ലി​ന്‍റെ “അ​പ​ര​ൻ’ സി​നി​മാ​തി​ര​ക്കി​ൽ

പ്ര​ദീ​പ് ഗോ​പി

ഷാ​ജു ശ്രീ​ധ​ര്‍, മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​മാ​യ മു​ഖം. മി​മി​ക്രി, സീ​രി​യ​ൽ, സി​നി​മ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ടും​ബ​സ​ദ​സു​ക​ൾ​ക്കു പ്രി​യ​ങ്ക​ര​നാ​യ ന​ട​ൻ. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ള​മാ​യി മി​നി​സ്ക്രീ​നി​ലും ബി​ഗ് സ്ക്രീ​നി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ഷാ​ജു. മി​മി​ക്രി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഷാ​ജു മി​മി​ക്രി​യി​ലേ​ക്കു വ​രു​ന്ന കാ​ല​ത്തു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടേ​പ്പ് റി​ക്കാ​ര്‍​ഡു​ക​ളു​ടെ​യും കാ​സ​റ്റു​ക​ളു​ടെ​യും കാ​ലം.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ശ​ബ്ദ​ത്തി​നൊ​പ്പം രൂ​പ​സാ​ദൃ​ശ്യ​വും വേ​ദി​യി​ലെ​ത്തി​ച്ചാ​ണ് ഷാ​ജു ശ്ര​ദ്ധേ​യ​നാ​യ​ത്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും ഷാ​ജു​വി​ന്‍റെ​യും പ​കു​തി മു​ഖം ചേ​ര്‍​ത്തു​വ​ച്ചു പു​റ​ത്തു വ​ന്ന ഒ​രു കാ​സ​റ്റ് ക​വ​ര്‍ പോ​ലും അ​ക്കാ​ല​ത്തു​ണ്ടാ​യി. ഇ​ന്നു സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യി​രി​ക്കു​ന്നു ഷാ​ജു.ക​ഴി​ഞ്ഞ ദി​വ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യ തീ​പ്പൊ​രി ബെ​ന്നി എ​ന്ന സി​നി​മ​യി​ല്‍ ഏ​റെ വ്യ​ത്യ​സ്ത​മാ​യ മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യാ​ണ് ഷാ​ജു എ​ത്തി​യ​ത്.

ഫെ​മി​ന ജോ​ർ​ജാ​ണു നാ​യി​ക. വെ​ള്ളി​മൂ​ങ്ങ, ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ ര​ചി​ച്ച ജോ​ജി തോ​മ​സും വെ​ള​ളി​മൂ​ങ്ങ​യു​ടെ സ​ഹ സം​വി​ധാ​യ​ക​നാ​യ രാ​ജേ​ഷ് മോ​ഹ​നും ചേ​ർ​ന്നാ​ണ് തീ​പ്പൊ​രി ബെ​ന്നി​യു​ടെ എ​ഴു​ത്തും സം​വി​ധാ​ന​വും. സി​നി​മ​യി​ല്‍ എ​ത്തി​യി​ട്ട് 28 വ​ര്‍​ഷം ആ​യെ​ങ്കി​ലും ഒ​രു ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ പെ​ര്‍​ഫോം ചെ​യ്യാ​ന്‍ അ​വ​സ​രം കി​ട്ടു​ന്ന​ത് തീ​പ്പൊ​രി ബെ​ന്നി​യി​ലാ​ണെ​ന്നു ഷാ​ജു ശ്രീ​ധ​ര്‍. ഇ​പ്പോ​ഴും ക​രി​യ​റി​ലെ ബെ​സ്റ്റ് എ​ന്നു പ​റ​യാ​ന്‍ ക​ഴി​യു​ന്ന ക്യാ​ര​ക്ട​റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ​ദ്ദേ​ഹം.‌

* തീ​പ്പൊ​രി ബെ​ന്നി​യി​ലെ ബേ​ബി

തീ​പ്പൊ​രി ബെ​ന്നി​യി​ൽ ബേ​ബി​യാ​യി​ട്ടാ​ണ് ഷാ​ജു എ​ത്തു​ന്ന​ത്. നാ​യ​ക​നൊ​പ്പം ആ​ദ്യാ​വ​സാ​ന​മു​ള്ള ഹ്യു​മ​ർ ക​ഥാ​പാ​ത്രം. പ​ല​വി​ധ വേ​ഷ​ങ്ങ​ൾ ഇ​ട്ട് ഈ ​സി​നി​മ​യി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഷ​ര്‍​ട്ടി​ടാ​ത്ത ഒ​രു രം​ഗ​മാ​ണ് പോ​സ്റ്റ​റാ​യി വ​ന്ന​ത്. അ​തെ​ന്താ​യാ​ലും വൈ​റ​ലാ​യി. സാ​ധാ​ര​ണ സ​ല്‍​മാ​ന്‍ ഖാ​നൊ​ക്കെ സി​ക്‌​സ് പാ​യ്ക്ക് കാ​ണി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളാ​ണ് ഹി​റ്റാ​കു​ന്ന​ത്. എ​ന്താ​യാ​ലും സി​ക്സ് പാ​യ്ക്ക് ഇ​ല്ലാ​ത്ത ഞ​ങ്ങ​ൾ കു​റ​ച്ചു​പേ​രു​ടെ ഷ​ർ​ട്ടി​ടാ​ത്ത പോ​സ്റ്റ​റും വൈ​റ​ലാ​യ​തി​ൽ സ​ന്തോ​ഷം.

* സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം

അ​മി​താ​ഭ് ബ​ച്ച​നും മ​ഞ്ജു വാ​ര്യ​ര്‍​ക്കു​മൊ​പ്പ​മു​ള്ള ര​ണ്ടാ​മ​ത്തെ പ​ര​സ്യ​മാ​ണ് അ​ടു​ത്ത​യി​ടെ പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യ​ത്തേ​തി​ല്‍ എ​നി​ക്കു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ല​ഭി​ച്ചി​രു​ന്നു. ആ ​പ​ര​സ്യം ചി​ല വി​വാ​ദ​ങ്ങ​ളി​ലും പെ​ട്ടി​രു​ന്നു. അ​തു പി​ന്നീ​ടു നീ​ക്കം​ചെ​യ്തു. അ​മി​താ​ഭ് ബ​ച്ച​നൊ​പ്പ​മു​ള്ള ആ ​പ​ര​സ്യ​ത്തി​ലെ സ്‌​ക്രീ​ന്‍​സ്‌​പേ​സ് എ​ന്‍റെ ലൈ​ഫി​ലെ​യും ക​രി​യ​റി​ലെ​യും വ​ലി​യ ഭാ​ഗ്യ​മാ​ണ്. അ​മി​താ​ഭ് ബ​ച്ച​നും മ​ഞ്ജു വാ​ര്യ​ര്‍​ക്കും പു​റ​മേ നാ​ഗാ​ര്‍​ജു​ന, ശി​വ​രാ​ജ് കു​മാ​ര്‍, പ്ര​ഭു, ക​ത്രീ​ന കെ​യ്ഫ് എ​ന്നി​വ​ര്‍​ക്കൊ​പ്പം ഒ​ക്കെ ആ ​പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു.

* മി​മി​ക്രി​ക്കാ​രു​ടെ ചാ​ക​ര​ക്കാ​ലം

എ​നി​ക്കു തോ​ന്നു​ന്ന​ത് ഞാ​ന്‍ സി​നി​മ​യി​ലെ​ത്തി​യ സ​മ​യ​ത്ത് ഈ ​രം​ഗ​ത്തെ 60 ശ​ത​മാ​നം ആ​ള്‍​ക്കാ​രും മി​മി​ക്രി​ക്കാ​രാ​യി​രു​ന്നു. അ​തൊ​രു ചാ​ക​ര​ക്കാ​ല​മാ​യി​രു​ന്നു. ആ ​കൂ​ട്ട​ത്തി​ൽ അ​വ​രു​ടെ ഒ​പ്പം സി​നി​മ​യി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യം​ത​ന്നെ. 11 മി​മി​ക്രി​ക്കാ​രെ വ​ച്ച് മി​മി​ക്‌​സ് ആ​ക്ഷ​ന്‍ 500 എ​ന്നൊ​രു സി​നി​മ പ്ലാ​ന്‍ ചെ​യ്ത സ​മ​യ​മാ​യി​രു​ന്നു അ​ത്. അ​ബി, നാ​രാ​യ​ണ​ന്‍​കു​ട്ടി, ന​വാ​സ്, കോ​ട്ട​യം ന​സീ​ര്‍ തു​ട​ങ്ങി​യ​വ​രെ വ​ച്ചു​ള്ള സി​നി​മ​യി​ലൂ​ടെ ഈ ​രം​ഗ​ത്തു തു​ട​ക്കം കു​റി​ക്കാ​നാ​യി.

* ലാ​ലേ​ട്ട​ന്‍റെ അ​നി​യ​ൻ​വേ​ഷം ന​ഷ്ടം

മാ​മ്പ​ഴ​ക്കാ​ലം എ​ന്ന സി​നി​മ​യി​ല്‍ ലാ​ലേ​ട്ട​ന്‍റെ അ​നി​യ​നാ​യി അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യൊ​രു വേ​ഷം ചെ​യ്യു​ക വ​ലി​യ മോ​ഹ​മാ​യി​രു​ന്നു. ടി.​എ. ഷാ​ഹി​ദ് എ​ന്ന എ​ഴു​ത്തു​കാ​ര​ന്‍ ആ ​വേ​ഷ​ത്തെ​ക്കു​റി​ച്ച് എ​ന്നോ​ടു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​തു ന​ഷ്ട​മാ​യ​ത് വ​ലി​യ സ​ങ്ക​ട​മാ​യി. എ​ങ്കി​ലും ഇ​ന്നും സി​നി​മ​യി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തി​ല്‍ സം​തൃ​പ്തി​യു​ണ്ട്.

* മൈ​ക്കി​ൽ ഫാ​ത്തി​മ, അ​റ്റ്, തു​ണ്ട്…

തീ​പ്പൊ​രി ബെ​ന്നി​ക്കു പി​ന്നാ​ലെ ശേ​ഷം “മൈ​ക്കി​ൽ ഫാ​ത്തി​മ’, ഞാ​ൻ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യു​ന്ന “അ​റ്റ്’ എ​ന്നി​വ പു​റ​ത്തു​വ​രും. ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത് വെ​ബ്സീ​രി​സാ​ണ്. നീ​ന ഗു​പ്ത​യും റ​ഹ്മാ​നും ജോ​യ് മാ​ത്യു​വും ഒ​ക്കെ അ​ഭി​ന​യി​ക്കു​ന്ന വ​ലി​യൊ​രു ഗ്രൂ​പ്പി​ന്‍റെ ഗം​ഭീ​ര പ്രോ​ജ​ക്ടാ​ണ​ത്. ബി​ജു മേ​നോ​നും ഷൈ​ന്‍ ടോം ​ചാ​ക്കോ​യും അ​ഭി​ന​യി​ക്കു​ന്ന “തു​ണ്ട്’ ആ​ണ് അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന സി​നി​മ.

* പി​ന്നാ​ലെ മ​ക്ക​ളും

മ​ക്ക​ൾ: ന​ന്ദ​ന, നീ​ലാ​ഞ്ജ​ന. ന​ന്ദ​ന അ​ഭി​ന​യി​ച്ച “സ്റ്റാ​ന്‍​ഡേ​ര്‍​ഡ് 10 ഇ 99 ​ബാ​ച്ച്’ എ​ന്ന സി​നി​മ വൈ​കാ​തെ റി​ലീ​സ് ചെ​യ്യും. ഇ​ള​യ മ​ക​ള്‍ നീ​ലാ​ഞ്ജ​ന “അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. പി​ന്നെ “ബ്ര​ദേ​ഴ്‌​സ് ഡേ’ ​തു​ട​ങ്ങി ഒ​ന്നു​ര​ണ്ടു പ​ട​ങ്ങ​ളും അ​വ​ൾ ചെ​യ്തി​ട്ടു​ണ്ട്.

ഭാ​ര്യ ചാ​ന്ദ്നി​യും അ​ഭി​നേ​ത്രി​യാ​ണ്. മ​ക്ക​ള്‍ റീ​ൽസ് ചെ​യ്യു​ന്ന​തി​നൊ​പ്പം കൂ​ടി​യാ​യി​രു​ന്നു ഈ ​പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള എ​ന്‍റെ തു​ട​ക്കം. പി​ന്നീ​ടു അ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു ഞാ​നും റീ​ൽ ചെ​യ്യാ​ൻ തു​ട​ങ്ങി. എ​ന്നേ​ക്കാ​ൾ കൂ​ടു​ത​ല്‍ പെ​ര്‍​ഫോ​മ​ന്‍​സ് ചെ​യ്യു​ന്ന​ത് അ​വ​രാ​ണ്. പ​ല​പ്പോ​ഴും അ​വ​ര്‍ ചെ​യ്യു​ന്ന വീ​ഡി​യോ​ക​ള്‍​ക്കാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​വ​യേ​ക്കാ​ള്‍ റീ​ച്ച് കൂ​ടു​ത​ൽ.

Arjun Ashokan's Theepori Benny teaser is here- Cinema express

Related posts

Leave a Comment