എന്നെ ചതിച്ചത് ബന്ധുക്കള്‍ തന്നെ, എല്ലാം തുറന്നുപറയാന്‍ ഷക്കീലയെത്തുന്നു, യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ രണ്ടാംവരവ് മിനിസ്ക്രീനിലൂടെ

shakeela-2നീണ്ട ഇടവേളയ്ക്കുശേഷം ഷക്കീല വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. ഇത്തവണ പക്ഷേ സിനിമയിലല്ല, മിനിസ്ക്രീനിലൂടെയാണെന്നുമാത്രം. ഫഌവേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോയായ കോമഡി സൂപ്പര്‍നൈറ്റ് സീസണ്‍ 2ലൂടെയാണ് ഷക്കീലയുടെ ഈ വരവ്. പരിപാടിയുടെ പ്രമോ ചാനല്‍ പുറത്തുവിട്ടു.

നീലചിത്രങ്ങളിലൂടെ ബോളിവുഡിലെത്തിയ സണ്ണി ലിയോണിനെ ആദരിക്കാന്‍ മടിക്കാത്ത മലയാളികള്‍ തനിക്കൊരു അവാര്‍ഡ് പോലും തരാത്തതില്‍ വിഷമമുണ്ടെന്ന് ഷക്കീല പറയുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ താരം ഷോയിലൂടെ തുറന്നുപറയുമെന്ന സൂചനയും ചാനല്‍ നല്കുന്നുണ്ട്. പണത്തിനുവേണ്ടി സ്വന്തം അമ്മയും ചേച്ചിയുമാണ് തന്നെ ചതിച്ചതെന്ന് ഷക്കീല അടുത്തിടെ പറഞ്ഞിരുന്നു. ഒരുകാലത്ത് മലയാളത്തിലെ യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ സാന്നിധ്യം പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അണിയറക്കാര്‍.

Related posts