ഷാ​​മി​​ക്കാ​​യി വാ​​ദം

മാ​​ഞ്ച​​സ്റ്റ​​ർ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷാ​​മി, റി​​സ്റ്റ് സ്പി​​ന്ന​​ർ കു​​ൽ​​ദീ​​പ് യാ​​ദ​​വ് എ​​ന്നി​​വ​​രെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് വി​​രാ​​ട് കോ​​ഹ്‌ലി ​​ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ ഇ​​റ​​ക്കി​​യ​​ത്. ഷാ​​മി​​യെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് മു​​ൻ താ​​ര​​ങ്ങ​​ള​​ട​​ക്കം വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ചു.

നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഷാ​​മി​​യെ ഇ​​ന്ന​​ലെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി സൗ​​ര​​വ് ഗാം​​ഗു​​ലി, ആ​​കാ​​ശ് ചോ​​പ്ര തു​​ട​​ങ്ങി​​യ​​വ​​ർ രം​​ഗ​​ത്തെ​​ത്തി. ലീ​​ഗ് റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യും ഷാ​​മി പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു.

ഡെ​​ത്ത് ഓ​​വ​​റി​​ൽ ഷാ​​മി റ​​ണ്‍ വ​​ഴ​​ങ്ങു​​ന്ന​​താ​​ണ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​ൻ കാ​​ര​​ണം. മി​​ക​​ച്ച ബൗ​​ള​​ർ​​മാ​​രെ (ഷാ​​മി, കു​​ൽ​​ദീ​​പ്) ഒ​​ഴി​​വാ​​ക്കി ഭേ​​ദ​​പ്പെ​​ട്ട ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രെ (ഭു​​വി, ജ​​ഡേ​​ജ) ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് കോ​​ഹ്‌ലി ​​ചെ​​യ്ത​​ത്.

എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ മ​​ത്സ​​രം 46.1 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ മ​​ഴ എ​​ത്തി​​യ​​തോ​​ടെ ച​​ർ​​ച്ച​​ക​​ൾ ഭു​​വി x ഷാ​​മി എ​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റി. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​ത്തെ 46 ഓ​​വ​​റി​​ൽ ഭു​​വ​​നേ​​ശ്വ​​റി​​ന്‍റെ സ്ട്രൈ​​ക്ക് റേ​​റ്റ് 62 ആ​​ണ്. ഇ​​ന്ന​​ല​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ 49ഉം. ​​ഷാ​​മി​​യു​​ടെ സ്ട്രൈ​​ക്ക് റേ​​റ്റ് ആ​​ക​​ട്ടെ ആ​​ദ്യ 46 ഓ​​വ​​റി​​ൽ 20.44 ആ​​ണ്.

മാ​​ഞ്ച​​സ്റ്റ​​റി​​ലെ പു​​തി​​യ പി​​ച്ചി​​ൽ ഇ​​ന്ന​​ല​​ത്തെ സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ക്കു​​ന്പോ​​ൾ ഷാ​​മി, ഭു​​വ​​നേ​​ശ്വ​​ർ 8.1 ഓ​​വ​​റി​​ൽ വീ​​ഴ്ത്തി​​യ​​തി​​നേ​​ക്കാ​​ൾ (ഒ​​രു വി​​ക്ക​​റ്റ്) വി​​ക്ക​​റ്റ് നേ​​ടു​​മെ​​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ആ​​ദ്യ​​ത്തെ 46 ഓ​​വ​​റി​​ൽ ഭു​​വ​​നേ​​ശ്വ​​റി​​ന്‍റെ ഇ​​ക്കോ​​ണ​​മി 5.21 ആ​​ണ്, ഷാ​​മി​​യു​​ടേ​​ത് 4.9 ഉം.

​​അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 211 എ​​ന്ന നി​​ല​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് നി​​ൽ​​ക്കു​​ന്പോ​​ൾ മ​​ത്സ​​രം മ​​ഴ ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ഇ​​ന്ത്യ ചേ​​സിം​​ഗി​​ന് ഇ​​റ​​ങ്ങി​​യാ​​ൽ 46 ഓ​​വ​​റി​​ൽ ജ​​യി​​ക്കാ​​ൻ 237 റ​​ണ്‍​സ് ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു. ഷാ​​മി ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ 229 ആ​​യി ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം നി​​ജ​​പ്പെ​​ടു​​മാ​​യി​​രു​​ന്നു എ​​ന്നും വാ​​ദ​​മു​​യ​​ർ​​ന്നു.

Related posts