അവിടത്തെ എം എല്‍ എയെ വിളിച്ചുചോദിക്കാതെ എങ്ങനെയാ ബ്രോ? ആരാധകന്റെ കമന്റിന് ഉഗ്രന്‍ മറുപടിയുമായി ഷമ്മി തിലകന്‍…

സിനിമയില്‍ വില്ലന്‍ വേഷങ്ങളിലാണ് എത്താറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഷമ്മി തിലകന്‍ വില്ലനല്ല സഹൃദയനാണ്.

ഷമ്മി തിലകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും, അതിനു താഴെയുള്ള കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘തിരുവോണം കഴിഞ്ഞു..!തമ്പുരാന്‍ മാവേലിയെ യാത്രയാക്കി..!ഇനി….?’ എന്ന അടിക്കുറിപ്പോടെ നടന്‍ തന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിനുതാഴെയാണ് രസകരമായ കമന്റ്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ ഈ കൊല്ലം കാരനുണ്ടോ ഹായ് എന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു.

‘ അവിടത്തെ എംഎല്‍എയെ വിളിച്ചുചോദിക്കാതെ എങ്ങനെയാ ബ്രോ?’ എന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

നടന്‍ മുകേഷിനെ ആളുകള്‍ വിളിച്ചു സഹായം ചോദിക്കുകയും, ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അടുത്ത കാലത്ത് ട്രെന്‍ഡാണ്. ഇതായിരുന്നു ഷമ്മിയുടെ മറുപടിയുടെയും കാതല്‍.

Related posts

Leave a Comment