ഷംനയെ വിവാഹമാലോചിച്ചത് അന്‍വറിനു വേണ്ടിയെന്ന് അബുദുള്‍ സലാം ! നാണക്കേട് ഓര്‍ത്തിട്ടാവും അവര്‍ കേസു കൊടുത്തത്…

അന്‍വര്‍ അലിയ്ക്കു വേണ്ടിയായിരുന്നു നടി ഷംന കാസിമിനെ വിവാഹമാലോചിച്ചതെന്ന് തട്ടിപ്പ് സംഘത്തിലെ അംഗങ്ങളില്‍ ഒരാളായ അബ്ദുള്‍ സലാം.

വിവാഹാലോചനയുമായി വന്നവര്‍ ഉന്നത കുടുംബത്തിലുള്ളവരല്ലെന്നു തോന്നിയതു കൊണ്ട് ഷംനയുടെ കുടുംബത്തിനു നാണക്കേടുണ്ടായിരിക്കാമെന്നും അതിനാലാകാം പരാതി നല്‍കിയതെന്നും പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഒളിച്ചു നിന്നിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാണ് കീഴടങ്ങിയതെന്നും പ്രതി പറഞ്ഞു. പ്രതികളെ പിടിക്കാന്‍ അഞ്ചു വിഭാഗങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴാണ് പ്രതികളിലൊരാള്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ നാടകീയമായി കീഴടങ്ങിയത്.

അതിനിടെ, ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ടെത്തിയ മറ്റൊരു പ്രതിയായ വാടാനപ്പിള്ളി സ്വദേശി അബൂബക്കറെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

ഷംനയുടെ മൊബൈല്‍ നമ്പര്‍ മുഖ്യപ്രതി അന്‍വറിനു നല്‍കിയത് അബൂബക്കറായിരുന്നു. മുഖ്യപ്രതിയായ അന്‍വറാണ് ഇനി പിടിയിലാകാനുള്ളത്.

റിമാന്‍ഡ് ചെയ്ത പ്രതികളെ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി. നേരത്തേ അറസ്റ്റിലായ പ്രതികളെ കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

Related posts

Leave a Comment