കൈ​വി​രു​തി​ന്‍റെ ക​ലാ​മേന്മ ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു പോ​കും; നിമിഷങ്ങൾക്കകം സോ​ഫാ​സെ​റ്റും ക​ട്ടി​ലും നി​ർ​മി​ച്ച് അ​നീ​ന

ഫ്രാൻസിസ് തയ്യൂർ
വ​ട​ക്ക​ഞ്ചേ​രി: മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സോ​ഫാ​സെ​റ്റും ക​ട്ടി​ലും ക​സേ​ര​ക​ളു​മെ​ല്ലാം നി​ർ​മി​ച്ച് വീ​ട്ടു​കാ​രേ​യും കൂ​ട്ടു​കാ​രി​ക​ളെ​യു​മെ​ല്ലാം വി​സ്മ​യ​പ്പെ​ടു​ത്തു​ക​യാ​ണ് പ​ത്താം ക്ലാ​സു​കാ​രി അ​നീ​ന. പേ​പ്പ​ർ, വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പ​ഴ​യ ക​ല്യാ​ണ​ക്കു​റി​ക​ൾ, ഫെ​വി​കോ​ൾ, മാ​ല​യി​ലെ മു​ത്തു​ക​ൾ എ​ന്നി​വ മ​തി അ​നീ​ന​ക്ക് മ​നോ​ഹ​ര​മാ​യ സോ​ഫാ​സെ​റ്റും ക​ട്ടി​ലും മ​റ്റും നി​ർ​മി​ക്കാ​ൻ.

വെ​ള്ള​പേ​പ്പ​ർ​കൊ​ണ്ട് സോ​ഫാ സെ​റ്റു​ണ്ടാ​ക്കി നി​റ​ങ്ങ​ളു​ള്ള ക​ല്യാ​ണ​കു​റി​കൊ​ണ്ട് കു​ഷ്യ​നും ഉ​ണ്ടാ​ക്കും. ബെ​ഡ് ഷീ​റ്റി​നും ഡി​സൈ​നു​ക​ളു​ള്ള ക​ല്യാ​ണ​ക്കു​റി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കൈ​വി​രു​തി​ന്‍റെ ക​ലാ​മേന്മ ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു പോ​കും.

അ​ത്ര​യേ​റെ പെ​ർ​ഫെ​ക്ഷ​നി​ലാ​ണ് പേ​പ്പ​ർ കൊ​ണ്ടു​ള്ള അ​നീ​ന​യു​ടെ നി​ർ​മാ​ണ​രീ​തി​ക​ൾ. തു​ട​ക്ക​ത്തി​ൽ മ​ക​ളു​ടെ കു​സൃ​തി​ത്ത​ര​ങ്ങ​ൾ ക​ണ്ട് അ​മ്മ ബി​ന്ദു​വി​ന് വ​ലി​യ ഇ​ഷ്ട​മൊ​ന്നും തോ​ന്നി​യി​ല്ല. പി​ന്നെ വ​ർ​ക്കു​ക​ളി​ൽ ക​ലാ​മേന്മ കൂ​ടി​യ​തോ​ടെ അ​മ്മ​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ​നി​ന്നും (ഐ​സി​എ​സ്ഇ) പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ അ​നീ​ന​യും കൂ​ട്ടു​കാ​രി​ക​ളാ​യ മെ​ൽ​വീ​ന ജോ​ബി, എ​യ്ഞ്ച​ൽ ഫ്രാ​ൻ​സി​സ്, സ്നേ​ഹ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഡെ​യ്ലി ടാ​സ്ക് മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് അ​നീ​ന​യു​ടെ ക​ലാ​വൈ​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വാ​യ​ത്.

വെ​റു​തെ കു​ത്തി​വ​ര​ച്ച് അ​തി​ൽ ക​ലാ​രൂ​പം ക​ണ്ടെ​ത്തു​ന്ന മൂ​ഡി​ലാ​യി​രു​ന്നു ആ​ദ്യ​ദി​ന​ത്തി​ലെ ടാ​സ്ക്. ര​ണ്ടാം ദി​ന​ത്തി​ൽ കോ​വി​ഡി​നെ​തി​രെ​യു​ള്ള ആ​ക​ർ​ഷ​ണീ​യ​മാ​യ പോ​സ്റ്റ​റു​ക​ൾ നി​റ​ഞ്ഞു​നി​ന്നു.

പേ​പ്പ​ർ ആ​ർ​ട്ട്, ന്യൂ​സ് പേ​പ്പ​ർ ക്രാ​ഫ്റ്റ് തു​ട​ങ്ങി ഓ​രോ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക്ക് ഡൗ​ണി​ലെ സ​മ​യ കൂ​ടു​ത​ൽ ഈ ​നാ​ൽ​വ​ർ സം​ഘം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

ത​ന്‍റെ പു​തി​യ ക​ലാ​സൃ​ഷ്ടി​ക​ൾ ബ​ന്ധു​ക്ക​ൾ​ക്കും കൂ​ട്ടു​കാ​രി​ക​ൾ​ക്കു​മെ​ല്ലാം അ​യ​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ അ​വ​രെ​ല്ലാം സൂ​പ്പ​ർ എ​ന്ന് മ​റു​പ​ടി ന​ല്കി​യ​തോ​ടെ അ​നീ​ന​ക്കും ഇ​പ്പോ​ൾ ആ​വേ​ശം കൂ​ടി​യി​രി​ക്കു​ക​യാ​ണ്.
വീ​ട്ടി​ൽ വേ​യ്സ്റ്റാ​കു​ന്ന പേ​പ്പ​റു​ക​ൾ കൊ​ണ്ടെ​ല്ലാം സു​ന്ദ​ര ശി​ല്പ​ങ്ങ​ളാ​ണ് പു​ന​ർ​ജ​നി​ക്കു​ന്ന​ത്.

വീ​ട്ടി​ലെ ഷോ​കേ​സി​ലെ​ല്ലാം അ​നീ​ന​യു​ടെ ക​ലാ​മേ· കാ​ണാം. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ മാ​ണി​ക്യ​പാ​ടം ഗാ​ന്ധി​ഗ്രാ​മം ക​ണ്ണ​ന്പു​ഴ പ​റ​ന്പ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ മ​ക​ളാ​ണ് അ​നീ​ന.

Related posts

Leave a Comment