ജിമിക്കി കമ്മല്‍ യൂട്യൂബില്‍ നിന്നേ നീക്കാനാകൂ; ആളുകളുടെ മനസില്‍ അതുണ്ടാകുമെന്ന് ഷാന്‍ റഹ്മാന്‍

അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന പാട്ട്. എന്നാല്‍ ഈ വിഡിയോ ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

ഈ ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ നിന്ന് മാത്രമേ എടുത്തു മാറ്റാന്‍ സാധിക്കുള്ളുവെന്നും ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും ഷാന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല.

കോപ്പി റൈറ്റ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസ് കരാറിന്റെ ഭാഗമായാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് ആ വീഡിയോ എടുത്തുമാറ്റിയത്.

Related posts