ആ രംഗങ്ങള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി ! നേരെ പ്രൊജക്ഷന്‍ റൂമില്‍ പോയി സംവിധായകന്റെ ചെകിട്ടത്ത് ഒന്നു കൊടുത്തു; വെളിപ്പെടുത്തലുമായി നടി ഷാരോണ്‍ സ്റ്റോണ്‍

പ്രശസ്ത ഇറോട്ടിക് ത്രില്ലര്‍ ചിത്രം ബേസിക് ഇന്‍സ്റ്റിക്റ്റിന്റെ സംവിധായകന്‍ പോള്‍ വര്‍ഹൂവനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്റ്റോണ്‍.

തന്നെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക രംഗം ചിത്രീകരിച്ചു എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിങ് ടൈ്വസിലാണ് വെളിപ്പെടുത്തല്‍.

ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന്‍ ട്രാമലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം. തന്നെ കബളിപ്പിച്ചാണ് സംവിധായകന്‍ ആ രംഗം ചിത്രീകരിച്ചതെന്നാണ് നടി പറയുന്നത്.

”സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് സിനിമ കാണാന്‍ പറഞ്ഞു. ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. തന്നെ കബളിപ്പിച്ച് അടിവസ്ത്രം ഊരിമാറ്റിയാണ് രംഗം ചിത്രീകരിച്ചത്”താരം പറയുന്നു.

തന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ലെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇത് കണ്ടശേഷം നേരേ പ്രൊജക്ഷന്‍ മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ച് ഇറങ്ങിപ്പോവുകയാണ് ചെയ്തതെന്നും ഷാരോണ്‍ സ്റ്റോണ്‍ വ്യക്തമാക്കി.

1992ലാണ് ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബേസിക് ഇന്‍സ്റ്റിക്റ്റ് പുറത്തിറങ്ങുന്നത്. ഷാരോണ്‍ സ്റ്റോണിനൊപ്പം മൈക്കള്‍ ഡഗ്ലസാണ് പ്രധാന വേഷത്തിലെത്തിയത്.

Related posts

Leave a Comment