മേലില്‍ ആവര്‍ത്തിക്കരുത്! അപകടകരമായി ഡാന്‍സ് ചെയ്ത ആരാധകനെ ശകാരിച്ച് കിംഗ് ഖാന്‍

സി​നി​മ താ​ര​ങ്ങ​ൾ​ക്ക് ദൈ​വ തു​ല്യ​മാ​യ സ്ഥാ​നം ന​ൽ​കി ആ​രാ​ധി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​വാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി സാ​ഹ​സി​ക​ത ചെ​യ്യു​ന്ന​വ​രും ന​മ്മ​ൾ​ക്കു ചു​റ്റും ധാ​രാ​ള​മാ​യി ഉ​ണ്ട്. അ​ന്ധ​മാ​യ താ​രാ​രാ​ധ​ന​യാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി ചെ​യ്യ്ത ത​ന്‍റെ ആ​രാ​ധ​ക​നെ ശാ​സി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് കിം​ഗ് ഷാ​രൂ​ഖാ ഖാ​ൻ.

ഷാ​രൂ​ഖ് ഖാ​ന്‍റെ ഫാ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ജാ​ബ്ര ഡാ​ൻ​സ് ഒ​രു ആ​രാ​ധ​ക​ൻ ഒ​രു ഹോ​ർ​ഡിം​ഗി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചെ​യ്യ്ത​താ​ണ് സം​ഭ​വം. അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഡാ​ൻ​സ് ചെ​യ്യ്ത​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്യ്ത വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ണ്ട് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ആ​രാ​ധ​ക​​ന്‍റെ ഡാ​ൻ​സ് അ​വ​സാ​നം കിം​ഗ് ഖാ​ന്‍റെ ശ്ര​ദ്ധ​യി​ലും പെ​ട്ടു. വീ​ഡി​യോ ക​ണ്ട് ഷാ​രൂ​ഖ് ഖാ​ൻ അ​ഭി​ന​ന്ദി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മ​റി​ച്ചാ​യി​രു​ന്നു. ഇ​ത് എ​ന്തു ഭീ​ക​ര​മാ​ണ്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ലും ചെ​യ്യ​രു​തെ​ന്ന് അ​രാ​ധ​ക​ന് ഉ​പ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​രാ​ധ​ക​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ന്പ് പ​തി​മൂ​ന്ന് അ​ടി ഉ​യ​ര​മു​ള്ള മ​തി​ലി​ൽ നി​ന്നും ചാ​ടി​യ​തി​ന് ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ​റോ​ഫും ആ​രാ​ധ​ക​നെ ശ​കാ​രി​ച്ചി​രു​ന്നു.

Related posts