ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ പ​രി​ധി​വി​ട്ടു; ഷാ​രൂ​ഖ് ഖാ​നെ വി​ല​ക്കി മും​ബൈ പോ​ലീ​സ്

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കു ത​ട​യി​ട്ടു പോ​ലീ​സ്. മും​ബൈ പ്രാ​ന്ത​ത്തി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു എ​ന്ന​താ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

രാ​ത്രി ഒ​രു​മ​ണി​ക്കു​ശേ​ഷം ന​ഗ​ര​ത്തി​ൽ റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. എ​ന്നാ​ൽ ഷാ​രൂ​ഖി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഈ ​സ​മ​യ​പ​രി​ധി മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഷാ​രൂ​ഖി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് ബാ​ന്ദ്ര​യി​ലെ റെ​സ്റ്റോ​റ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തേ​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഷാ​രൂ​ഖ് ത​ന്‍റെ 53-ാം ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ത​ന്‍റെ പു​തി​യ ചി​ത്രം സീ​റോ​യു​ടെ ട്രെ​യി​ല​ർ ജ​ൻ​മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഷാ​രൂ​ഖ് റി​ലീ​സ് ചെ​യ്തി​രു​ന്നു.

Related posts