സൈക്കിള്‍ റിക്ഷയില്‍ ഷാരുഖ് ഖാന്‍, ഒപ്പം സുന്ദരികളും, അമ്പരപ്പോടെ നാട്ടുകാര്‍, കൊല്‍ക്കത്ത തെരുവില്‍ ഷാരുഖിന്റെയും താരസുന്ദരിമാരുടെയും യാത്രയ്ക്ക് കാരണം ഇതാണ്

ഷാരുഖ് ഖാന്‍ എന്നും ആരാധകരുടെ ഇഷ്ടതാരമാണ്. കഴിഞ്ഞദിവസം താരം നടത്തിയ സൈക്കിള്‍ റിക്ഷ യാത്രയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒരു സിനിമയുടെ പ്രചാരണത്തിനാണ് ഷാരുഖ് തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം ബോളീവുഡ് താരരാജാവ് ഷാരൂഖാനാണ് സൈക്കിള്‍ റിക്ഷയില്‍ ബോളീവുഡിന്റെ സ്വപ്ന സുന്ദരികളുമായി കറങ്ങാനിരങ്ങിയത്.

ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ തൂടങ്ങി താര റാണികള്‍ക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. സീറോയില്‍ കുള്ളനായാണ് താരമെത്തുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സുമിട്ടുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി എത്തിയത്.

Related posts