ബോ​ക്സോ​ഫീ​സി​ൽ ഹി​റ്റു​ക​ൾ തീ​ർ​ക്കാ​ൻ ഖാ​ൻ​മാ​ർ ഒ​ന്നി​ക്കു​ന്നു?

sharukh-salman-lബോ​ക്സോ​ഫീ​സി​ൽ ഹി​റ്റു​ക​ൾ തീ​ർ​ക്കാ​ൻ ഖാ​ൻ​മാ​ർ ഒ​ന്നി​ക്കു​ന്ന​തും നോ​ക്കി ഇ​രി​ക്കു​ക​യാ​ണ് ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​ർ. ക​ബീ​ർ ഖാ​നും സ​ൽ​മാ​ൻ ഖാ​നും ഒ​ന്നി​ക്കു​ന്ന ട്യൂ​ബ്‌‌​ലൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ കിം​ഗ് ഖാ​ൻ ഷാ​രൂ​ഖ് അ​ഭി​ന​യി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​ർ​ന്നി​രു​ന്നു.

ഇ​പ്പോ​ൾ വാ​ർ​ത്ത​യ്ക്ക് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ ഷാ​രൂ​ഖി​ന്‍​റെ സാ​ന്നി​ദ്ധ്യം മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം ചെ​യ്യു​ന്ന വേ​ഷ​വും വെ​ളി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​വാ​ർ​ത്ത​വ​ന്ന​തോ​ടെ ഷാ​രൂ​ഖും ഇ​തി​നോ​ട് പോ​സി​റ്റീ​വാ​യി​ട്ടിാ​ണ് പ്രി​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍​റെ സം​വി​ധാ​യ​ക​ൻ ക​ബീ​ർ ഖാ​ൻ ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘ട്യൂ​ബ്‌‌​ലൈ​റ്റി​ൽ ഷാ​രൂ​ഖും ഉ​ണ്ടാ​വും. പ​ക്ഷേ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍​റെ വേ​ഷ​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ പ​റ​യാ​നാ​വി​ല്ല’ ക​ബീ​ർ പ​റ​ഞ്ഞു.

1962ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ന്‍​റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്യൂ​ബ്‌‌​ലൈ​റ്റ് ഒ​രു​ങ്ങു​ന്ന​ത്. ചൈ​ന​ക്കാ​രി​യാ​യ ന​ടി​യാ​ണ് ചി​ത്ര​ത്തി​ൽ സ​ൽ​മാ​ന്‍​റെ നാ​യി​ക. നേ​ര​ത്തെ സ​ൽ​മാ​ൻ ഷാ​റൂ​ഖി​നൊ​പ്പം ഓം ​ശാ​ന്തി ഓം ​എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗ​ത്തി​ൽ മു​ഖം കാ​ണി​ച്ചി​രു​ന്നു. സ​ൽ​മാ​നും ക​ബീ​റും ചേ​ർ​ന്നാ​ണ് ട്യൂ​ബ്‌‌​ലൈ​റ്റ് നി​ർ​മി​ക്കു​ന്ന​ത്.

Related posts