സൂര്യ ചിത്രത്തില്‍ ചുവടുവച്ച് “ജിമിക്കി കമ്മൽ’ ഷെറിലും അന്നയും! താ​നാ സേ​ർ​ന്ത കൂ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലാ​ണ് ഇരുവരും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

ജിമിക്കി കമ്മൽ ഡാൻസിലൂടെ താരങ്ങളായി മാറിയ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സി​ലെ അ​ധ്യാ​പി​കമാരായ ഷെറിൽ ജി. കടവനും അന്ന ജോർജും കോളിവുഡിലെത്തി. ത​മി​ഴ് സൂ​പ്പ​ർതാരം സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന താ​നാ സേ​ർ​ന്ത കൂ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലാ​ണ് ഇരുവരും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതാണ് ടീസറിൽ. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​ന് സംഗീതമൊരുക്കുന്നത് അ​നി​രു​ദ്ധ് രവിചന്ദറാ​ണ്.

ഷെറിലിന്‍റെയും അന്നയുടെയും ജിമിക്കി ഡാൻസ് തമിഴ്നാട്ടിലും വൻ ഹിറ്റായിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും കോളിവുഡിലേക്ക് ക്ഷണം ലഭിച്ചത്. നേരത്തെ, കെ. ​എ​സ്. ര​വി​കു​മാ​ർ വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന മെ​ർ​സ​ലി​ലേ​ക്ക് ഇ​വ​രെ ക്ഷ​ണി​ച്ചു​വെ​ന്ന് വാ​ർ​ത്ത​കൾ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യയ്ക്കൊപ്പമുള്ള ഇരുവരുടെയും കോളിവുഡ് പ്രവേശം.

Related posts