ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം! ശിക്ഷയിളവിനായി വെസ്ലി മാത്യൂസിന്റെ കുറ്റസമ്മതം; കോടതിയില്‍ വിചാരണ നടക്കുന്നതിനു മുമ്പ് നാടകീയ സംഭവം

ഹൂ​സ്റ്റ​ണ്‍: മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പാ​ല​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വ​ള​ർ​ത്തു പി​താ​വ് വെ​സ്‌ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന കു​റ്റ​മാ​ണ് മാ​ത്യൂ​സ് സ​മ്മ​തി​ച്ച​ത്. കേ​സി​ൽ ശി​ക്ഷ​യി​ള​വ് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.കൊ​ല​പാ​ത​ക കേ​സി​ൽ ഡാ​ള​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നു മു​ന്പാ​യാ​ണ് നാ​ട​കീ​യ സം​ഭ​വം.

കേ​സി​ൽ കൊ​ല​പാ​ത​ക കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വാ​കും മാ​ത്യൂ​സി​ന് ല​ഭി​ക്കു​ക. എ​ന്നാ​ൽ പ​രി​ക്കേ​ൽ​പ്പി​ച്ച കു​റ്റം മാ​ത്ര​മാ​ണ് ചു​മ​ത്ത​പ്പെ​ടു​ന്ന​തെ​ങ്കി​ൽ 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യി​ൽ ഒ​തു​ങ്ങും. ഷെ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്ന വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി​യി​രു​ന്നു.

ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്കു സാ​ധി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു കു​റ്റ​വി​മു​ക്ത​യാ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ൽ 20 വ​ർ​ഷം​വ​രെ സി​നി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നേ​നെ.

2017 ഒ​ക്ടോ​ബ​റി​ലാ​ണ് ഷെ​റി​ൻ കൊ​ല്ല​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം വീ​ടി​നു മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ൽ ക​ണ്ടെ​ത്തി. ഇ​തേ​ത്തുട​ർ​ന്ന് സി​നി​യും ഭ​ർ​ത്താ​വ് വെ​സ്ലി​യും അ​റ​സ്റ്റി​ലാ​യി.

വ​ള​ർ​ച്ചാ​പ്ര​ശ്നം നേ​രി​ടു​ന്ന കു​ട്ടി പാ​ലു കു​ടി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ വീ​ടി​നു പു​റ​ത്തു​നി​ർ​ത്തി ശി​ക്ഷി​ച്ചെ​ന്നും തു​ട​ർ​ന്ന് കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വെ​സ്ലി പോ​ലീ​സി​ന് ന​ൽ​കി​യ ആ​ദ്യ മൊ​ഴി. നി​ർ​ബ​ന്ധി​ച്ചു പാ​ലു കു​ടി​പ്പി​ച്ച​പ്പോ​ൾ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്നും പ​രി​ഭ്രാ​ന്തി മൂ​ലം മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ പി​ന്നീ​ട് സ​മ്മ​തി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വെ​സ്ലി മാ​ത്യു​വും സി​നി​യും ചേ​ർ​ന്ന് ബി​ഹാ​റി​ലെ മ​ദ​ർ തെ​രേ​സ അ​നാ​ഥ് സേ​വാ ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​ണ് ഷെ​റി​നെ ദ​ത്തെ​ടു​ക്കു​ന്ന​ത്. നാ​ലു വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. വെ​സ്ലി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഈ ​കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു സം​ര​ക്ഷ​ണ​വി​ഭാ​ഗം ഏ​റ്റെ​ടു​ത്തു.

Related posts