പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി ! എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വിവാഹം കഴിച്ചു; പത്തനംതിട്ടയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാരെ ഞെട്ടിച്ച് കാമുകനുമായി ഒളിച്ചോടി വിവാഹം കഴിച്ച് പെണ്‍കുട്ടി. ഒടുവില്‍ വിവാഹ പ്രായമാകാത്ത കാമുകനും യുവതിയും പോലീസില്‍ കീഴടങ്ങി. പ്രണയബന്ധം അറിഞ്ഞതോടെ പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കാമുകന്‍ കടവൂരിലെത്തി പെണ്‍കുട്ടിയെ കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചു. തുടര്‍ന്ന് പത്തനംതിട്ട എസ്പി ഓഫീസിലെത്തി ഹാജരായി.

അഞ്ചാലുംമൂട് പോലീസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇരുവരെയും അവിടെ എത്തിച്ചു. ഇരുവരും വിവാഹം കഴിച്ചതായി അറിയിച്ചതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയുമായി ഇനി ബന്ധമില്ലെന്നും തിരികെ വേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം പോകാനാണു താല്‍പര്യമെന്നു പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി അതിന് അനുമതി നല്‍കി.

Related posts