കടം കൊടുത്ത പണം തിരിച്ചുകിട്ടിയില്ല! കൂട്ടുകാരിയുടെ വീട്ടിലെത്തി വീട്ടമ്മ തീകൊളുത്തി മരിച്ചു; സംഭവം ഇങ്ങനെ….

തൃ​ശൂ​ർ: ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ചുകി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചി​യ്യാ​രം തെ​ക്കേ​ക്ക​ര വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഷി​ബി​യാ​ണ്(43) നെ​ല്ലി​ക്കു​ന്ന് താ​മ​സി​ക്കു​ന്ന കൂ​ട്ടു​കാ​രി സ്വ​പ്ന​യു​ടെ വീ​ട്ടി​ലെ​ത്തി തീ​കൊ​ളു​ത്തി​യ​ത്. മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

നാ​ലു വ​ർ​ഷംമു​ന്പ് ഷി​ബി​യി​ൽനി​ന്ന് ഒ​രു ല​ക്ഷം രൂ​പ സ്വ​പ്ന ക​ടം വാ​ങ്ങി​യി​രു​ന്നു​വ​ത്രേ. പ​ണം തി​രി​കെ ല​ഭി​ക്കാ​താ​യ​പ്പോ​ൾ സ്വ​പ്ന​യു​ട മ​ക​ളു​ടെ വി​വാ​ഹനി​ശ്ച​യ ദി​വ​സം വൈ​കീ​ട്ട് വീ​ടി​ന് മു​ന്നി​ലെ​ത്തി ഷിബി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പ​ല​വ​ട്ടം പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തി​രി​കെ ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് ഷി​ബി​യു​ടെ ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു. കാ​ൻ​സ​ർ ബാ​ധി​ത​യാ​യി​രു​ന്ന ഷി​ബി പ​ണ​ത്തി​ന് ആ​വ​ശ്യം നേ​രി​ട്ട​തോ​ടെ​യാ​ണ് ക​ടംന​ൽ​കി​യ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചി​ട്ടിപി​ടി​ച്ചു കി​ട്ടി​യ പ​ണ​മാ​ണ് ക​ട​മാ​യി ന​ൽ​കി​യി​രു​ന്ന​തത്രേ. ര​ണ്ടു ദി​വ​സംമു​ന്പ് പ​ണംചോ​ദി​ച്ച് മൂ​ന്നു മ​ണി​ക്കൂ​റോ​ളം സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടും ഫ​ല​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തിയത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ഉ​ട​ൻത​ന്നെ തീ​യ​ണ​ച്ചെ​ങ്കി​ലും 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​വ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ഞ്ജു, അ​ഖി​ല. മ​രു​മ​ക​ൻ: റാ​ഫി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണ്ണു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts