കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല ! കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്; കാന്‍സറിനോടു പൊരുതി നടി ശിവാനി…

കാന്‍സറിനോട് പൊരുതി ജീവിതം തിരികെപ്പിടിക്കാന്‍ പരിശ്രമിക്കുന്ന നടി ശിവാനി ഭായിയുടെ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു.

‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’വിഡിയോ പങ്കുവച്ച് നടി കുറിച്ചു.

കീമോ കഴിഞ്ഞിരിക്കുന്ന ശിവാനിയുടെ വീഡിയോയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്.

മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.

Related posts

Leave a Comment