ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല! കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്

ഒടിയന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സിനിമ പരാജയപ്പെടാനുണ്ടായ കാരണം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട ആരൊക്കെയോ ആണെന്നും തന്നെ മനപൂര്‍വം അപമാനിക്കുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചതിന് പിന്നാലെ ഇതെല്ലാം അദ്ദേഹത്തിന്റെ തട്ടിപ്പാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്.

ഒടിയന്‍ സിനിമയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ നേരിടുന്ന സാഹചര്യത്തിലാണ് സംവിധായകനെതിരെ പേരു പറയാതെയുള്ള ഷോണിന്റെ ആരോപണം. ഷോണിന്റെ പിതാവായ പി.സി ജോര്‍ജ് ശ്രീകുമാര്‍ മോനോനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഷോണിന്റെ വാക്കുകള്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷോണ്‍ ഇതെക്കുറിച്ച് പറയുന്ന വീഡിയോ പുറത്ത് വിട്ടത്.

ഷോണിന്റെ വാക്കുകള്‍ ഇങ്ങനെ…

‘ഇന്നത്തെ വലിയ പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെയുണ്ട്’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയ പങ്കുവെയ്ക്കുകയായിരുന്നു ഷോണ്‍. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്പോള്‍ പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ പുറകില്‍ വലിയ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്ത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴം ഒരു കള്ള കഥയാണ്. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല.

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു.. അത് ഇന്ന് എം.ടി സാറും ശരിവച്ചിരിക്കുകയാണ്. ഈ പ്രോജക്റ്റ് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.

ഞാന്‍ പേരു പറയുന്നില്ല നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയത് ഈ സംവിധായകന്‍ തന്നെയാണെന്ന യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്ത് വരും.

Related posts