അ​പ​സ്മാ​ര​മു​ള്ള​വ​ർ​ക്കും അ​മ്മ​യാ​കാം; തെ​റ്റാ​യ ധാ​ര​ണ​ക​ൾ​ക്കും അ​നാ​വ​ശ്യ ഉ​ത്ക​ണ്ഠ​ക​ൾ​ക്കും ഉ​ത്ത​രവുമായി ഡോ​ക്ട​ർ​മാ​രുടെ ഹ്രസ്വചിത്രം


സ്വ​ന്തം ലേ​ഖ​ക​ൻ
കൊ​ച്ചി: അ​പ​സ്മാ​ര​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ൾ​ക്കും അ​നാ​വ​ശ്യ ഉ​ത്ക​ണ്ഠ​ക​ൾ​ക്കും ഉ​ത്ത​ര​മാ​വു​ക​യാ​ണ് മൂ​ന്നു ഡോ​ക്ട​ർ​മാ​ർ ചേ​ർ​ന്നൊ​രു​ക്കി​യ “മി​ഥ്യ’ എ​ന്ന ഹൃ​സ്വ​ചി​ത്രം.

അ​പ​സ്മാ​ര​മു​ള്ള സ്ത്രീ​ക്ക് ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ചു പ്ര​സ​വി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു പൊ​തു​വെ​യു​ള്ള ധാ​ര​ണ.

കാ​ല​ങ്ങ​ളാ​യി സ​മൂ​ഹം പി​ന്തു​ട​രു​ന്ന ഈ ​മി​ഥ്യാ​ധാ​ര​ണ ദ്യ​ശ്യാ​വി​ഷ്ക്കാ​ര​ത്തി​ലൂ​ടെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണ് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ റെ​ജി ദി​വാ​ക​ര​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും.

ഒ​രു അ​പ​ക​ട​ത്തെ​തു​ട​ർ​ന്നു​ള്ള ചി​കി​ൽ​സ​യ്ക്കി​ടെ അ​പ​സ്മാ​രം പി​ടി​പെ​ടു​ന്ന യു​വ​തി​യാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം.

വി​വാ​ഹം നി​ശ്ച​യി​ച്ച​ശേ​ഷം അ​പ​സ്മാ​രം പി​ടി​പെ​ടു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്താ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ശ്രു​ത​വ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ത്തെ എ​തി​ർ​ക്കു​ന്ന​തും എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് അ​തേ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച് വി​ജ​യ​ക​ര​മാ​യ ദാ​ന്പ​ത്യം ന​യി​ക്കു​ന്ന​തും യു​വ​തി ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞി​ന് ജ​ൻ​മം ന​ല്കു​ന്ന​തു​മാ​ണ് “മി​ഥ്യ’ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ക​ഥ.

ഡോ​ക്ടേ​ഴ്സ് ദി​ന​മാ​യ ജൂ​ലൈ ഒ​ന്നി​ന് യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം മൂ​ന്നു ദി​വ​സ​ത്തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ലൈ​ക്ക് ചെ​യ്ത​ത്. ഡോ. ​റെ​ജി​യു​ടെ ക​ഥ​യി​ൽ ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​സ​രീ​ഷ്കു​മാ​ർ, ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി.

ഇ​വ​ർ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ മ​റ്റു നാ​ലു സ്റ്റാ​ഫും ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. സോ​ബി​യാ​ണ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ഒ​പി​യി​ൽ വ​രു​ന്ന രോ​ഗി​ക​ളു​ടെ ആ​ശ​ങ്ക​ക​ളു​ടേ​യും നാ​ളി​തു​വ​രെ​യു​ള്ള ക്ലി​നി​ക്ക​ൽ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ഈ ​ഉ​ദ്യ​മ​മെ​ന്ന് ഡോ. ​റെ​ജി പ​റ​ഞ്ഞു.

അ​പ​സ്മാ​ര​മു​ള്ള യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച ത​ന്‍റെ സു​ഹൃ​ത്ത് പ​ങ്കു​വ​ച്ച ചി​ല ആ​ശ​ങ്ക​ക​ളും ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.

സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​നി​യും ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു പ​റ​യു​ന്ന ഡോ.​റെ​ജി ജാ​ത​കം നോ​ക്കി പ്ര​സ​വ​തീ​യ​തി നി​ശ്ച​യി​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​യ്ക്കെ​തി​രേ​യു​ള്ള ഹൃ​സ്വ​ചി​ത്ര​മാ​ണ് അ​ടു​ത്ത ഡോ​ക്ടേ​ഴ്സ് ഡേ​യി​ലേ​ക്ക് പ്ലാ​ൻ ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment