ചൂഷണം ചെയ്യാനെത്തുന്നവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം ! വ്യത്യസ്ഥ പ്രമേയവുമായി ‘പെന്‍സില്‍ ബോക്‌സ്’; വീഡിയോ കാണാം..

പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനെത്തുന്നവര്‍ക്കെതിരേ സ്വയം പ്രതിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്ന സന്ദേശം പങ്കുവയ്ക്കുന്ന പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

രാജേഷ് മോഹനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്‌സിനെ അവതരിപ്പിച്ചിരിക്കുന്നു.

ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ഡുകള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടന്‍ ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച BGM നുമുള്ള പുരസ്‌കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ബിജിഎമ്മിനുള്ള പുരസ്‌കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ സംഭാഷണങ്ങളില്ല എന്നതാണ്. അജയ് ഫ്രാന്‍സിസ് ജോര്‍ജ് ആണ് കാമറ

സംഗീതം മിറാജ് ഖാലിദും എഡിറ്റിങ് ജുനൈദും നിര്‍വഹിച്ചിരിക്കുന്നു. ബാലതാരം ആഞ്ജലീന അബ്രാഹമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

Related posts

Leave a Comment