തത്ത കാവിയണിയുമോ? ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി​യി​ലേ​ക്ക്; ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

കൊ​ച്ചി: മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി ജേ​ക്ക​ബ് തോ​മ​സ് ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. ച​ർ​ച്ച ന​ട​ത്തി​യ​താ​യി ജേ​ക്ക​ബ് തോ​മ​സ് സ്ഥി​രീ​ക​രി​ച്ചെ​ന്നു ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സീ​നി​യ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സ് 2017 ഡി​സം​ബ​ർ മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ സ​ർ​വീ​സ് സ്റ്റോ​റി എ​ഴു​തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ. ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ ക്രി​മി​ന​ൽ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക്സ​ഭാ തെ​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ ജേ​ക്ക​ബ് തോ​മ​സ് ത​യാ​റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, വി​ര​മി​ക്ക​ൽ പ​ദ്ധ​തി പാ​ളി​യ​തോ​ടെ മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യി.

Related posts