ഇക്കാര്യത്തില്‍ എനിക്ക് പശ്ചാത്താപമൊന്നുമില്ല ! നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും; തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍…

ഉലകനായകന്‍ കമല്‍ഹാസന്റെ മകളും ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളില്‍ ഒരാളുമായ ശ്രുതി ഹാസന്റെ സ്വകാര്യ ജീവിതം ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ശ്രുതി വിവാഹിതയായെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മൈക്കല്‍ കോര്‍സലുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതിയും സമ്മതിച്ചിരുന്നു. രണ്ടു വര്‍ഷത്തോളമായി കൊണ്ടുനടന്നിരുന്ന പ്രണയം ബ്രേക്കപ്പ് ആയതും വാര്‍ത്തയായി.

താനും കാമുകനും തമ്മിലുള്ള ബ്രേക്കപ്പിനെക്കുറിച്ച് നടി തന്ന ഇപ്പോള്‍ തുറന്നു പറയുകയാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് താന്‍ പ്രണയത്തിലായതെന്നും താന്‍ വളരെ നിഷ്‌കളങ്കയാണെന്നും കൂളാണെന്നും ശ്രുതി ഹാസന്‍ പറയുന്നു. മാത്രമല്ല താന്‍ ഒരു ഇമോഷണല്‍ പേഴ്‌സണ്‍ ആണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശ്രുതി പറയുന്നു.

പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു. പൊതുവെ നോക്കുകയാണെങ്കില്‍ അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. ഇത്തരമൊരു അനുഭവത്തിനായി ഏറെനാളായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ശ്രുതി പറയുന്നു.

താന്‍ ഇപ്പോഴും മഹത്തായ പ്രണയത്തിനായി കാത്തിരിക്കുകയാണ്.അങ്ങനൊരാളെ കിട്ടിയിട്ട് എല്ലാവരെയും അറിയിക്കാനായി കാത്തിരിക്കുകയാണ് ഞാന്‍” എന്നായിരുന്നു ശ്രുതിയുടെ വാക്കുകള്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

Related posts