ശു​ഹൈ​ബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സിപിഎം പ്ര​വ​ർ​ത്ത​ക​ൻകൂടി അ​റ​സ്റ്റി​ൽ; അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു ന​​​ൽ​​​കി​​​യതിനാണ് സംഗീതിനെ അറസ്റ്റു ചെയ്തത്

മ​​​ട്ട​​​ന്നൂ​​​ർ: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ര്‍ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​ എ​​​ട​​​യ​​​ന്നൂ​​​രി​​​ലെ എ​​സ്.​​പി. ശു​​​ഹൈ​​​ബി​​നെ ​വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രു സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൂ​​​ടി അ​​​റ​​​സ്റ്റി​​ൽ. കു​​​മ്മാ​​​നം സ്വ​​​ദേ​​​ശി​​​യാ​​​യ സം​​​ഗീ​​​തി​​​നെ (27)യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സി​​​ഐ കെ.​​​വി. ജോ​​​ണും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു ന​​​ൽ​​​കി​​​യ കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. മ​​​ട്ട​​​ന്നൂ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.ശു​​​ഹൈ​​​ബി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​രാ​​ളെ കൂ​​ടി ഇ​​ന്ന​​ലെ ദൃ​​ക്സാ​​ക്ഷി​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു.

മു​​​ഴ​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി ജി​​​തി​​​​​​നെ​​യാ​​ണ് ഇ​​​ന്ന​​ലെ ക​​ണ്ണൂ​​ർ സ്പെ​​ഷ​​ൽ സ​​ബ്ജ​​യി​​ലി​​ൽ ന​​ട​​ത്തി​​യ തി​​രി​​ച്ച​​റി​​യ​​ൽ പ​​രേ​​ഡി​​ൽ അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ നൗ​​​ഷാ​​​ദും റി​​​യാ​​​സും സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന മൊ​​യ്നു​​വും തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​കാ​​ശി​​നെ​​യും റി​​ജി​​ൻ രാ​​ജി​​നെ​​യും നേ​​ര​​ത്തെ തി​​രി​​ച്ച​​റി​​ഞ്ഞി​​രു​​ന്നു. ക​​​ണ്ണൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​ണ് ജി​​തി​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡ് ന​​​ട​​​ത്തി​​യ​​ത്. ഇ​​യാ​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​ന്ന് കോ​​​ട​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കും.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​തു​​വ​​രെ ഒ​​​മ്പ​​തു​​​പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​ത്തി​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത അ​​​ഞ്ചം​​​ഗ​​​സം​​​ഘ​​​ത്തി​​​ലെ നാ​​​ലു​​​പേ​​​രും ഗൂ​​​ഢാ​​ലോ​​​ച​​​ന​​യി​​ൽ പ​​ങ്കു​​ള്ള​​വ​​രും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്ക്‌ സ​​​ഹാ​​​യം ന​​​ൽ​​​കി​​​വ​​രു​​​മാ​​​യ അ​​​ഞ്ചു​​​പേ​​​രു​​​മാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

വ്യാ​​ഴാ​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ തെ​​​രൂ​​​ർ​ പാ​​​ല​​​യോ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കെ.​ ​​ര​​​ജ​​​ത് (22), കെ.​ ​​സ​​​ഞ്ജ​​​യ് (24) എ​​​ന്നി​​​വ​​​രെ മ​​​ട്ട​​​ന്നൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നു ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ സ​​​ബ് ജ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ചു.

Related posts