വേണ്ടാ…വേണ്ടാ…താടിയില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട ! തന്റ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖുകാരനായ ലോറി ഡ്രൈവര്‍; വീഡിയോ വൈറലാകുന്നു…

വാഹന പരിശോധനയ്ക്കിടെ തന്റെ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖ് മതവിശ്വാസിയായ ലോറി ഡ്രൈവര്‍. ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം. പൊലീസുകാരനും ഡ്രൈവറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിലാണ് പൊലീസുകാരന്‍ ഇയാളുടെ താടിയില്‍ കയറി പിടിച്ചത്.

ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ കൈകൊണ്ട് ഇയാളെ തള്ളിമാറ്റുകയും പിന്നീട് ലോറിയില്‍ നിന്നും വാളെടുത്ത് കൊണ്ട് വരികയുമായിരുന്നു. ട്രക്ക് ഡ്രൈവറായ സിഖുകാരന്‍ പൊലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചു എന്നാരോപിച്ചാണ് പൊലീസ് ഇയാളെ തടഞ്ഞുവച്ചത്. ഇതിന് പിന്നാലെയാണ് താടിയില്‍ കയറി പിടിച്ചത്. ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related posts