രാ​വി​ലെ പ്ര​സ​വ​വേ​ദ​ന തുടങ്ങി; ഉ​ട​നെ 108 ആം​ബു​ല​ൻ​സ് കു​തി​ച്ചെ​ത്തി; ന​ഴ്സ് സി​ൽ​വി അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ സു​ഖ​പ്ര​സ​വം

വെ​ള്ള​രി​ക്കു​ണ്ട്: 108 ആം​ബു​ല​ൻ​സി​ൽ യു​വ​തി ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. വ​ള്ളി​ക്ക​ട​വി​ലെ ആ​ല​ത്ത​ടി രാ​ഹു​ലി​ന്‍റെ ഭാ​ര്യ സി​ജി(24) യാ​ണ് ഇ​ന്ന​ലെ ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സി​ജി​ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ച​ത്. ഉ​ട​നെ 108 ആം​ബു​ല​ൻ​സ് കു​തി​ച്ചെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കുംവ​ഴി പെ​രി​യ​ങ്ങാ​ന​ത്ത് വ​ച്ചു വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ൾ ന​ഴ്സ് സി​ൽ​വി അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ത​ന്നെ സു​ഖ​പ്ര​സ​വം ന​ട​ന്നു.

എ​ല്ലാ സം​ര​ക്ഷ​ണ​വും ഒ​രു​ക്കി ഡ്രൈ​വ​ർ സി​ജു​വും ജാ​ഗ്ര​ത​യോ​ടെ നി​ന്നു. പ്ര​സ​വ​ത്തി​നു​ശേ​ഷം ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​ജ​യ​ക​ര​മാ​യി തീ​ർ​ക്കാ​ൻ സാ​ധി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സി​ലെ ന​ഴ്സ് സി​ൽ​വി​യും ഡ്രൈ​വ​ർ സി​ജു​വും.

Related posts

Leave a Comment