സിനിമാസ്‌റ്റൈലില്‍ തട്ടിയെടുത്തത് 24 ലക്ഷം! തട്ടിപ്പ് നടത്തിയത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ റോളില്‍; സ്റ്റാമ്പ് പേപ്പറിന്റെ പേരില്‍ 20 ലക്ഷം; ഇടുക്കി സ്വദേശി റിമാന്‍ഡില്‍

തൃ​ശൂ​ർ: വൃ​ദ്ധ​ദ​ന്പ​തി​ക​ളി​ൽനി​ന്നു സി​നി​മാ​സ്റ്റൈ​ലി​ൽ 24 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മധ്യവയസ്കനെ പിടികൂടി റിമാൻഡ് ചെയ്തു.എ​റ​ണാ​കു​ളം വെ​ണ്ണ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സൈ​മ​ണ്‍ ദേ​വ​സ്യ​യെ (56) ആ​ണ് ഷാ​ഡോ പൊ​ലീ​സും വെ​സ്റ്റ് പൊ​ലീ​സും ചേ​ർ​ന്ന് അറസ്റ്റു ചെയ്തത്. നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

തട്ടിപ്പ് നടത്തിയത് റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ റോളിൽ

എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. സ്ഥ​ലം ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ലോ​ണ്‍ ശ​രി​യാ​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി ബി​സി​ന​സി​ൽ സ​ന്പാ​ദ്യം മു​ട​ക്കി​യ പ​രാ​തി​ക്കാ​ര​ൻ പ​ല ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് വീ​ട് പ​ണി​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ബി​സി​ന​സി​ൽ ന​ഷ്ടംവ​ന്ന് ബാ​ങ്കു​ക​ളി​ൽ​നി​ന്നെ​ടു​ത്ത ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ക​ഴി​യാ​താ​യ​പ്പോ​ൾ സ്ഥ​ല​വും വീ​ടും വി​ൽ​ക്കു​ന്ന​തി​നാ​യി പ​ത്ര​ങ്ങ​ളി​ലും, ടി​വി​യി​ലും പ​ര​സ്യം ന​ൽ​കി.

പ​ര​സ്യംക​ണ്ട് നി​ര​വ​ധി​പേ​ർ സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ച്ച​വ​ടം ന​ട​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​ർ മു​ഖേ​ന സാ​ജ​ൻ ജോ​സ​ഫ് എ​ന്ന ക​ള്ള​പ്പേ​രി​ൽ സൈ​മ​ണ്‍ ദേ​വ​സ്യ എ​ത്തി​യ​ത്.

ത​മി​ഴ് നാ​ട്ടി​ലെ തേ​നി, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ജ​ല​ക്ഷ്മി എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി പ്രൈ​വ​റ്റ് ബാ​ങ്ക് ഉ​ണ്ടെ​ന്നും ലോ​ണ്‍ ശ​രി​യാ​ക്കി ത​രാ​മെ​ന്നും, ലോ​ണു​ള്ള ബാ​ങ്കു​ക​ളു​ടെ ബാ​ധ്യ​ത തീ​ർ​ക്കാ​മെ​ന്നും സൈ​മ​ണ്‍ പ​റ​ഞ്ഞു. ലോ​ണ്‍ ല​ഭി​ക്കാ​ൻ ബാ​ങ്കി​ന്‍റെ പേ​രി​ലേ​ക്ക് സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്തു നൽകണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ജി​സ്ട്രേ​ഷ​ൻ സ്വ​ന്തം ചെ​ല​വി​ലാ​യി​രി​ക്ക​ണ​മെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും സൈ​മ​ണ്‍ വി​ശ്വ​സി​പ്പി​ച്ചു. വി​ശ്വാ​സ്യ​ത​യ്ക്കാ​യി ബാ​ങ്കി​ന്‍റെ ലെ​റ്റ​ർ​ഹെ​ഡും വ്യാ​ജ​രേ​ഖ​ക​ളും കാ​ണി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി ലോ​ണി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് 4,35,000 രൂപ പ​രാ​തി​ക്കാ​രു​ടെ കൈയിൽ​നി​ന്ന് ഇ​യാ​ൾ വാ​ങ്ങി.

സ്റ്റാന്പ് പേപ്പറിന്‍റെ പേരിൽ 20 ലക്ഷം

പി​ന്നീ​ട് ഓ​ണ്‍​ലൈ​നി​ൽ സ്ഥ​ലം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ അ​യ്യ​ന്തോ​ൾ എ​ത്താ​ൻ പ​രാ​തി​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്റ്റാ​ന്പ് പേ​പ്പ​റി​ന്‍റെ പ​ണം അ​ട​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ അ​യ്യ​ന്തോ​ളി​ൽ നി​ർ​ത്തി സൈ​മ​ണ്‍ പ​ണ​വു​മാ​യി മുങ്ങി. ത​ന്നോ​ടൊ​പ്പം വ​ന്ന സൈ​നു​ദ്ദീ​ൻ എ​ന്ന​യാ​ളെ പ​രാ​തി​ക്കാ​രു​ടെ കൂ​ടെ നി​ർ​ത്തു​ക​യും ചെ​യ്തു.

ക​ള​ക്ടറേ​റ്റി​നു​മു​ന്പി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് പെ​ട്ടെ​ന്ന് ഒ​രു ടാ​ക്സി​കാ​ർ വ​ന്നു നി​ൽ​ക്കു​ക​യും പോ​ലീ​സ് യൂ​ണി​ഫോ​മി​ലെ​ത്തി​യ ഒ​രാ​ൾ സൈ​നു​ദ്ദീ​നെ ബ​ല​മാ​യി പി​ടി​ച്ച് ടാ​ക്സി​യി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യും ചെയ്തു.

എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ന്ന പ​രാ​തി​ക്കാ​രെ അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ സൈ​മ​ണ്‍ വി​ളി​ച്ച്, പ​ണം സ്ക്വാ​ഡു​കാ​ർ പി​ടി​ച്ചു​വെ​ന്നും പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടാ​നും അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​യും അ​വി​ടെ​നി​ന്നും ഉ​ട​ൻ പേ​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ർ സൈ​മ​ണെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​ത്.

ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ ശ​രി​യാ​യ പേ​ര് സൈ​മ​ണ്‍ ദേ​വ​സ്യ എ​ന്നാ​ണെ​ന്നും ത​ട്ടി​പ്പി​നാ​യി സാ​ജ​ൻ ജോ​സ​ഫ് എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന​സി​ലാ​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

Related posts