സി​ന്തൈ​റ്റി​ലെ സ​മ​രം; സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച തൊ​ഴി​ലാ​ളി സ​മ​രം  ക​ട​യി​രി​പ്പ്  സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി

കോ​ല​ഞ്ചേ​രി: സി​ന്തൈ​റ്റി​ൽ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച തൊ​ഴി​ലാ​ളി സ​മ​രം ഇ​ന്ന് രാ​വി​ലെ മു​ത​ൽ ക​ട​യി​രി​പ്പ് സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി. ക​രാ​ർ ലം​ഘി​ച്ച് 18 ഓ​ളം തൊ​ഴി​ലാ​ളി​ക​ളെ കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ ജം​ഗ്ഷ​നി​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ക​ന്പ​നി​ക്ക​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഇ​വ​ർ അ​നു​വ​ദി​ച്ചി​ല്ല. ജോ​ലി​ക്കെ​ത്തു​ന്ന​വ​രെ ത​ട​യു​ന്ന​ത് തു​ട​രു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പൂ​തൃ​ക്ക, തി​രു​വാ​ണി​യൂ​ർ, ഐ​ക്ക​ര​നാ​ട്, പ​ട്ടി​മ​റ്റം, പു​ത്ത​ൻ​കു​രി​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ക​ട​യി​രി​പ്പ് സ്കൂ​ൾ ജം​ഗ്ഷ​നി​ലേ​ക്ക എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​വാ​റ്റു​പു​ഴ ഡി.​വൈ.​എ​സ്.​പി.​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​ക​ള​ക്ട​റാ​യി ച​ർ​ച്ച വ​ച്ചി​ട്ടു​ണ്ട്.

ജോ​ലി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ത​ട​യു​ന്ന നി​ല തു​ട​ർ​ന്നാ​ൽ ക​ന്പ​നി ലോ​ക്കൗ​ട്ട് ചെ​യ്യു​മെ​ന്ന് ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് നേ​ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ​ലി​ക്കു വ​രു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​യു​ന്ന​ത് തു​ട​രു​ന്ന​ത് വ​ച്ചു പൊ​റു​പ്പി​ക്കാ​നാ​വി​ല്ല. അ​ക്ര​മ​ഭീ​ഷ​ണി​ക​ൾ​ക്കും അ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും ഒ​രു കാ​ര​ണ​വ​ശാ​ലും വ​ഴ​ങ്ങി​ല്ലെ​ന്നും മാ​നേ​ജ്മെ​ന്‍റ് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts