അ​മ്മ​യ്ക്കി​ഷ്ടം അ​നി​യ​ത്തി​യോ​ട്; കലിപ്പിൽ വീ​ട് കൊ​ള്ള​യ​ടി​ച്ച് യു​വ​തി; മോ​ഷ്ടി​ച്ച​ ആഭരണങ്ങൾ സഹോദരിയുടെ വിവാഹത്തിന് അമ്മ കരുതിവച്ചത്

ന്യൂ​ഡ​ൽ​ഹി: അ​മ്മ​യോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നു സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്തം​ന​ഗ​ർ സേ​വ​ക് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ക​മ​ലേ​ഷി​ന്‍റെ മ​ക​ൾ ശ്വേ​ത​യാ​ണു (31) പി​ടി​യി​ലാ​യ​ത്. അ​മ്മ​യ്ക്കു കൂ​ടു​ത​ൽ സ്നേ​ഹം അ​നി​യ​ത്തി​യോ​ട് ആ​യ​തി​നാ​ലാ​ണ് വീ​ട്ടി​ൽ​നി​ന്നു പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​തെ​ന്നാ​ണു ശ്വേ​ത പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ, 25,000 രൂ​പ എ​ന്നി​വ മോ​ഷ​ണം പോ​യെ​ന്നാ​ണു ശ്വേ​ത​യു​ടെ അ​മ്മ ക​മ​ലേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ അ​ല​മാ​ര​യു​ടെ​യും വാ​തി​ലു​ക​ളു​ടെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​രു​ന്നി​ല്ല.

പോ​ലീ​സ് സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വ​ദി​വ​സം ബു​ർ​ഖ ധ​രി​ച്ച ഒ​രു സ​ത്രീ വീ​ട്ടി​നു​ള്ളി​ലേ​ക്കു പോ​കു​ന്ന​തും കു​റ​ച്ചു സ​മ​യ​ത്തി​ന​കം തി​രി​ച്ചു പോ​കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ശ്വേ​ത​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച​തി​ൽ കു​റ​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ത​ന്‍റേ​തും ബാ​ക്കി സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നു വേ​ണ്ടി അ​മ്മ ക​രു​തി വ​ച്ചി​രു​ന്ന​തു​മാ​ണെ​ന്നു ശ്വേ​ത പ​റ​ഞ്ഞു.

Related posts

Leave a Comment