സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമയിലുണ്ട് ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി സിയാദ് കോക്കര്‍…

സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ പലരും സംശയ നിഴലിയായിരിക്കുകയാണ്.

ഇതിനിടയില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കറിന്റെ തുറന്നു പറച്ചില്‍ സിനിമപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നാണ് സിയാദ് കോക്കര്‍ ഒരു ചാനലിനോടു പറഞ്ഞത്. സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ടെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍.

ഫൈസല്‍ ഫരീദ് സിനിമക്കാരുമായി ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.

ഇത്തരത്തില്‍ നേര്‍വഴിയ്ക്കല്ലാതെ പലരീതിയിലും സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ പങ്കുപറ്റുന്ന നിരവധി ആളുകള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

Related posts

Leave a Comment