പാ​ര​ച്യൂ​ട്ട് തു​റ​ന്നി​ല്ല: 29 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റിൽ നി​ന്നും ചാ​ടി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; അ​പ​ക​ടം വീഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ

29 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ മു​ക​ളി​ൽ നി​ന്ന്  വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​പ്പോ​ൾ ഇ​യാ​ളു​ടെ പാ​ര​ച്യൂ​ട്ട് തു​റ​ക്കാ​നാ​കാ​തെ വ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഹ​ണ്ടിം​ഗ്ഡ​ണി​ൽ നി​ന്നു​ള്ള ന​തി ഓ​ഡി​ൻ​സ​ൺ പ​ട്ടാ​യ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​പ്പോ​ഴാ​ണ് അപകടം സം​ഭ​വിച്ചത്. 33 കാ​ര​നാ​യ ബ്രി​ട്ടീ​ഷ് ബേ​സ് ജ​മ്പ​ർ ആ​ണ് മ​രി​ച്ച​ത്.

വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​നാ​യി താ​ഴെ സു​ഹൃ​ത്തി​നെ നി​ർ​ത്തി​യ ശേ​ഷം മു​ക​ളി​ലേ​ക്ക് ബേ​സ് ജ​മ്പ് ചെ​യ്യാ​ൻ പോ​യ​താ​യി​രു​ന്നു യു​വാ​വ്. 29-ാം നി​ല​യി​ലെ​ത്തി താ​ഴേ​ക്ക് ചാ​ടി​യ​പ്പോ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പാ​ര​ച്യൂ​ട്ട് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​തെ വ​ന്ന​തോ​ടെ മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കുറിച്ച് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ച​തി​ങ്ങ​നെ,’അ​ദ്ദേ​ഹം ചാ​ടാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ര​ച്യൂ​ട്ട് ത​ക​രാ​റി​ലാ​യ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തു​റ​ന്നി​ല്ല. ചാ​ടു​ന്ന വീ​ഡി​യോ പ​ക​ർ​ത്തി​യ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്യു​ക​യും വി​ഡി​യോ തെ​ളി​വാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​വ​ർ പാ​ര​ച്യൂ​ട്ട് പ​രി​ശോ​ധി​ക്കു​ന്നു’.

യു​വാ​വ് മു​മ്പ് നി​ര​വ​ധി ത​വ​ണ ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് താ​ഴെ ന​ട​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ന്നും ഇ​വി​ടു​ത്തെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഒ​രു പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പാ​ര​ച്യൂ​ട്ടി​സ്റ്റാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്‍റെ സാ​ഹ​സി​ക​ത​ക​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്.

 

 

Related posts

Leave a Comment