പ്ര​ശ്ന​ക്കാ​ര​നാ​ണ്! ഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം; ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മുള്ളത്‌ ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന്….

വെ​ട്ടു​ക്കി​ളി, വ​ണ്ടു​ക​ൾ, പു​ഴു​ക്ക​ൾ, ചി​ല​ന്തി​ക​ൾ, തേ​ളു​ക​ൾ, പ​ഴു​താ​ര, ത​വ​ള​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ (മ​റ്റ് പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ), ചെ​റി​യ സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ എ​ന്നി​വ​യെ ഒ​ക്കെ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​റു​ക​ൾ ആ​ഹാ​ര​മാ​ക്കു​ന്നു.

ഇ​രു​ട്ടാ​ണ് ഇ​ഷ്ടം

ഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം. അ​താ​യ​ത് ഇ​രു​ട്ടി​ൽ വെ​ളി​ച്ച​മി​ല്ലാ​തെ ന​ട​ന്നാ​ൽ ഇ​വ ന​മ്മെ ക​ടി​ക്കാ​നും അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കാ​നു​മു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​ർ​ഥം.

ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന് ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മു​ണ്ട്. മാ​ര​ക​മാ​യ വി​ഷം ന്യൂ​റോ​ടോ​ക്സി​ൻ, കാ​ർ​ഡി​യോ​ടോ​ക്സി​ൻ, ഹെ​മോ​ടോ​ക്സി​ൻ, സൈ​റ്റോ​ടോ​ക്സി​ൻ എ​ന്നി​വ​യു​ടെ കോ​ക്‌‌​ടെ​യ്ൽ ആ​ണ്.

പ്ര​ശ്ന​ക്കാ​ര​നാ​ണ്

നാ​ഡീ​വ്യ​വ​സ്ഥ, ഹൃ​ദ​യം, ര​ക്തം, കോ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​വി​ഷം ആ​ക്ര​മി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ, ഓ​രോ വ​ർ​ഷ​വും 45,000 മു​ത​ൽ 50,000 വ​രെ ആ​ളു​ക​ൾ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ന്നു.

ലോ​ക​മെ​മ്പാ​ടും പാ​മ്പു​ക​ടി​യേ​റ്റ് ഓ​രോ വ​ർ​ഷ​വും 81,000-1,38,000വ​രെ ആ​ളു​ക​ൾ മ​രി​ക്കു​ന്നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു. പാ​മ്പു​ക​ടി​യേ​റ്റ മ​ര​ണ​ങ്ങ​ളി​ൽ 94 ശ​ത​മാ​ന​വും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

(തു​ട​രും)

ചെ​റു​താ​ണ് പ​ക്ഷേ, ഇവനാണ് പാമ്പ്! അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ് ഇ​ത്. “പ​ര​വ​താ​നി വൈ​പ്പ​ർ” എ​ന്നും അ​റി​യ​പ്പെ​ടു​ന്നു…

Related posts

Leave a Comment