കുളത്തൂപ്പുഴയിൽ കോ​വി​ഡ് രോ​ഗം സം​ബ​ന്ധി​ച്ച് വ്യാ​ജ​പ്ര​ചാ​ര​ണം; അ​ന്വേ​ഷ​ണം തു​ട​ങ്ങി


കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തു​ന്ന​തി​ന് മു​മ്പ് രോ​ഗി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും മ​റ്റും കാ​ട്ടി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​ള​ത്തൂ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​രം വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗ​സ്ഥി​രീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ, ആ​രോ​ഗ്യ വ​കു​പ്പോ യാ​തൊ​രു വി​വ​ര​വും ന​ല്‍​കി​യി​രു​ന്നി​ല്ല.

പ്ര​ദേ​ശ വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പ​ട​ര്‍​ത്തി​കൊ​ണ്ട് പ്രാ​ദേ​ശി​ക​മാ​യി ചി​ല​രെ ല​ക്ഷ്യ​മി​ട്ട് പ്ര​ച​രി​ച്ച വാ​ര്‍​ത്ത സം​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​രാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ യാ​തൊ​രു സ്ഥി​രീ​ക​ര​ണ​ത്തി​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം സം​ബ​ന്ധി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്കെ​തി​രെ സൈ​ബ​ര്‍ നി​യ​മ പ്ര​കാ​ര​വും പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts

Leave a Comment