ക്ലാസ് റൂമിലെത്തിയ വി​ദ്യാ​ർ​ഥി​നിയു​ടെ കാ​ലി​ൽ പാമ്പ് ചു​റ്റി; നാ​ലാം ക്ലാ​സു​കാ​രി ആ​ശു​പ​ത്രി​യി​ൽ; ക്ലാസ് മുറിയിലെ അലമാരിയിൽ ഒളിച്ച പാമ്പിനെ പിന്നെ കൊന്നു

തൃ​ശൂ​ർ: മ​ങ്ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്ലാ​സ്മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പാ​ന്പു​ക​ടി​യേ​റ്റ​താ​യി സം​ശ​യം. തു​ട​ർ​ന്ന് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ കി​ട​ന്ന പാ​ന്പി​നെ കാ​ണാ​തെ ച​വി​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കു​ട്ടി​യു​ടെ കാ​ലി​ൽ പാ​ന്പ് ചു​റ്റു​ക​യും പി​ന്നീ​ട് കാ​ല് കു​ട​ഞ്ഞ​പ്പോ​ൾ പാ​ന്പ് തെ​റി​ച്ചു പോ​കു​ക​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​യി​ലേ​ക്ക് പാ​ന്പ് ക​യ​റി.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ അ​ധ്യാ​പ​ക​രാ​ണ് വി​ദ്യാ​ർ​ഥി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ന്പി​നെ ക​ണ്ടെ​ത്തി.

2019ൽ ​വ​യ​നാ​ട് ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ൽ​വ​ച്ച് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment