സിനിമ മേഖലയെ തന്നെ ഞെട്ടിച്ച് വീണ്ടും സമാന്ത അക്കിനേനി; നടിയുടെ പുതിയ സിനിമയായ ഓ ബേബിക്കുവേണ്ടി താരം കരാർ ചെയ്തതാണ് ചർച്ചയാവുന്നത്

2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ സിനിമയുടെ തെലുങ്കുപതിപ്പിലൂടെ അരങ്ങേം. ഒൻപതു വർഷത്തിനിടെ തമിഴിലേയും തെലുങ്കിലേയും മുൻനിര നായികമാർക്കൊപ്പമെത്തി നിൽക്കുന്ന സാമന്ത അക്കിനേനി സിനിമാ ലോകത്ത് വീണ്ടും ചർച്ചയാവുന്നു.

വിവധ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി മുൻനിരയിലെത്തി നിൽക്കുമ്പോൾ താരം തെരഞ്ഞെടുക്കുന്ന സിനിമകളും തന്‍റെ കഥാപാത്രവും വ്യത്യസ്തമാകാൻ ശ്രദ്ധിക്കുന്നു.  ഇതിന്‍റെ കൂടെ  പ്രതിഫലത്തിനും കൂടി പ്രാധാന്യം നൽകി.

നടിയുടെ പുതിയ ചിത്രമായ ഓ ബേബി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കാൻ നടി കരാർ ചെയ്തത് കേട്ടാണ് സിനിമാ മേഖല ഞെട്ടിയിരിക്കുന്നത്. കരാർ ഇങ്ങനെ…

അഡ്വാന്‍സ് തുക വാങ്ങിയണ് സമാന്ത സിനിമ കരാർ ചെയ്തത്. ബാക്കിതുക സിനിമയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിനും. ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റര്‍ കലക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം മാത്രം.  രണ്ട് കോടിയില്‍ കുറയാത്ത തുക സമാന്തയ്ക്ക് വരും എന്നാണ് കണക്കുകകള്‍. സമാന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

Related posts