അടിച്ച് പൂ​സാ​യ​പ്പോ​ൾ പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് കി​ന്നാ​രം;പിന്നാലെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

യു​പി: മ​ദ്യ​ല​ഹ​രി​യി​ൽ പാ​മ്പി​നെ കൈ​യി​ലെ​ടു​ത്ത് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​ന് പാ​മ്പു​ക​ടി​യേ​റ്റു ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ൽ അ​ഹി​രൗ​ലി ഗ്രാ​മ​വാ​സി​യാ​യ രോ​ഹി​ത് ജ​യ്‌​സ്വാ​ൾ (22) ആ​ണ് മ​രി​ച്ച​ത്.

വ​ഴി​യി​ല്‍ കി​ട​ന്ന വ​ഷ​പ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ശേ​ഷം വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്.

അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ യു​വാ​വ് പാ​മ്പി​നെ തൂ​ക്കി​യെ​ടു​ക്കു​ന്ന​തും അ​തി​നോ​ട് വ​ര്‍​ത്ത​മാ​നം പ​റ​യു​ന്ന​തും കാ​ണാം.

കാ​ഴ്‌ചക്കാ​ർ പ​രി​ഭ്രാ​ന്തി​യോ​ടെ പാ​മ്പി​നെ നി​ല​ത്തി​ടാ​ൻ പ​റ​യു​മ്പോ​ള്‍ അ​വ​രോ​ട് മാ​റി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ട​യ്ക്ക് പാ​മ്പി​നോ​ട് ത​ന്‍റെ കൈ​യി​ൽ ക​ടി​ക്കാ​ന്‍ പ​റ​ഞ്ഞ് യു​വാ​വ് ത​ല്ലു​ന്നു​മു​ണ്ട്.

അ​തി​നി​ടെ താ​ഴെ വീ​ണ പാ​മ്പി​നെ വീ​ണ്ടും എ​ടു​ത്ത് നാ​ക്കി​ല്‍ നി​ര്‍​ബ​ന്ധി​ച്ചു ക​ടി​പ്പി​ക്കു​ന്നു. പ​ല​യാ​വ​ർ​ത്തി ഇ​യാ​ൾ നാ​ക്ക് നീ​ട്ടി​യ​ശേ​ഷ​മാ​ണ് പാ​ന്പ് ക​ടി​ക്കു​ന്ന​ത്. ക​ടി​യേ​റ്റ യു​വാ​വ് താ​മ​സി​യാ​തെ മ​രി​ച്ചു.

Related posts

Leave a Comment